CBSE 10th Result 2022 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ, ജൂലൈ 4 ന് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിദ്ധികരണത്തിന് ശേഷം സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ  cbse.gov.in, ഡിജിലോക്കർ, എസ്എംഎസ് എന്നിവയിലൂടെ പരീക്ഷ ഫലം കുട്ടികൾക്ക് ലഭ്യമാകും.  അതേസമയം സിബിഎസ്ഇ പ്ലസ് ടു  പരീക്ഷ ഫലം ജൂലൈ 10 ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറയുന്നതനുസരിച്ച് ഫലം പ്രഖ്യാപിക്കുന്ന തീയതിയും സമയവും ഉടൻ പ്രഖ്യാപിക്കും. വിവിധ കോളേജുകളിലെ അഡ്മിഷനും മറ്റും കണക്കിലെടുത്ത് അധികം താമസിക്കാതെ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്താം ക്ലാസ്, പ്ലസ് ടു ഫല പ്രഖ്യാപനത്തിന് മുന്നോടിയായി സിബിഎസ്ഇ പരീക്ഷ സംഘം പോർട്ടലും പുറത്തിറക്കിയിരുന്നു 


ALSO READ: Kerala DHSE VHSE Plus Two Results 2022: പ്ലസ് ടു ഫലം വെറും മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത്ര മാത്രം


എന്താണ് പരീക്ഷ സംഘം പോർട്ടൽ?


പരീക്ഷയും ഫലവുമായി ബന്ധപ്പെട്ട എല്ലാത്തരം അപേക്ഷകളും പ്രൊസസ്സറുകളും ഇനി മുതൽ പരീക്ഷ സംഘം പോർട്ടലിലൂടെയാണ് ചെയ്യേണ്ടത്. cbse.gov.in, parikshasangam.cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഈ പോർട്ടൽ ലഭ്യമാണ്. സ്കൂൾ റീജിയണൽ ഓഫീസുകളും ബോർഡിന്റെ ആസ്ഥാനവും നടത്തുന്ന വിവിധ പ്രൊസസുകൾ സമന്വയിപ്പിക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്‌ഷ്യം. 



പരീക്ഷ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കേണ്ടത് എങ്ങനെ?


1.  വിദ്യാർത്ഥികൾ cbse.gov.in അല്ലെങ്കില്‍   cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


2. CBSE ബോർഡ് പത്താം ക്ലാസ് ടേം-2 ഫലത്തിന്‍റെ  (CBSE Board Class 10th Term-2 Result) ലിങ്കിൽ  ക്ലിക്ക് ചെയ്യുക.


3.  ഇനി അടുത്ത ഘട്ടത്തിൽ നിങ്ങളുടെ റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ  നൽകി സബ്മിറ്റ്  ബട്ടണിൽ ക്ലിക്ക് ചെയ്യുക.


4. സ്ക്രീനിൽ നിങ്ങളുടെ പരീക്ഷാഫലം കാണുവാന്‍ സാധിക്കും.  


5.  പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക. 


പരീക്ഷ ഫലം ഡിജിലോക്കറിൽ പരിശോധിക്കേണ്ടത് എങ്ങനെ?


1) ഔദ്യോഗിക വെബ്സൈറ്റായ digilocker.gov.in അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് സന്ദർശിക്കുക


2) ആധാർ നമ്പർ മുതലായ നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.


3) ഡിജിലോക്കറിന്റെ ഹോംപേജിൽ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ എന്ന ഫോൾഡറിൽ ക്ലിക്ക് ചെയ്യുക


4) ‘സിബിഎസ്ഇ പത്താം ക്ലാസിലെ ടേം 2 ഫലങ്ങൾ’  എന്ന ഫയൽ നിങ്ങൾക്ക് ലഭിക്കും, അതിൽ ക്ലിക്ക് ചെയ്യുക 


5) സ്ക്രീനിൽ നിങ്ങളുടെ പരീക്ഷാഫലം കാണുവാന്‍ സാധിക്കും.  


6)  പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക. 


പരീക്ഷ ഫലം എസ്എംഎസ് വഴി പരിശോധിക്കേണ്ടത് എങ്ങനെ?


1) നിങ്ങളുടെ ഫോണിൽ SMS ആപ്പ് തുറക്കുക


2) cbse10 < space > roll number എന്ന നിങ്ങളുടെ മെസ്സേജ് റോൾ നമ്പർ ഉൾപ്പെടുത്തി ടൈപ്പ് ചെയ്യുക


3) മെസ്സേജ് 7738299899 എന്ന നമ്പറിലേക്ക് അയക്കുക.


4) നിങ്ങളുടെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം എസ്എംഎസ് വഴി നിങ്ങൾക്ക് ലഭിക്കും



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.