തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി VHSE പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. ഏകദേശം നാലരലക്ഷത്തോളം വിദ്യാർഥികളാണ് DHSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. 11 മണിക്ക് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് എല്ലാവർക്കും അവരവരുടെ ഫലം അറിയാൻ സാധിക്കുക
ഈ നിശ്ചിത സമയത്ത് ഒരോ സമയം ലക്ഷത്തിലധികം പേർ ഒരു വെബ്സൈറ്റിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ഫലം ലഭിക്കുന്നത് വൈകിയേക്കും. അതുകൊണ്ടാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫലം പ്രഖ്യാപിക്കുന്നത്.
ALSO READ : Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 വിജയ ശതമാനം
എന്നാൽ കഴിഞ്ഞ് ദിവസം പ്രഖ്യാപിച്ച എസ്എസ്എൽസി ഫലം പുറത്ത് വിട്ടത് ഏഴ് വെബ്സൈറ്റുകളിലൂടെയായിരുന്നു. എന്നിട്ടും വിദ്യാർഥികൾക്ക് ഫലം ലഭിക്കാൻ വൈകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്ലസ് ടു ഫലത്തിനായി വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത് അഞ്ച് വെബ്സൈറ്റുകൾ മാത്രമാണ്.
താഴെപ്പറയുന്ന വെബ് സൈറ്റുകളിലൂടെയാണ് ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.
www.results.kite.kerala.gov.in
ഈ വെബ്സൈറ്റിന് പുറമെ രണ്ട് ആപ്ലിക്കേഷനിലൂടെ നിങ്ങൾ നിങ്ങളുടെ പ്ലസ് ടു ഫലവും മാർക്ക് ഷീറ്റും ലഭിക്കുന്നതാണ്.
Saphalam 2021
iExaMS - Kerala
ALSO READ : Kerala SSLC Result 2022 : ഫലം എവിടെ? എസ്എസ്എൽസി ഫലപ്രഖ്യാപന സൈറ്റുകൾ നിശ്ചലം
എങ്ങനെ വേഗത്തിൽ ഫലം ലഭിക്കാം?
മുകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ പ്രവേശിച്ചാൽ DHSE Plus Two Second Year Results 2022, VHSE Result 2022 എന്നീ രണ്ട് വിഭാഗങ്ങൾ കാണാൻ സാധിക്കും. നിങ്ങൾ ഏത് വിഭാഗത്തിലെ വിദ്യാർഥിയോണോ അത് തിരഞ്ഞെടുക്കുക. തുടർന്ന് ഇക്കര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഫലം അറിയുന്നതിനായി വെബ്സൈറ്റ് തിരഞ്ഞെടുക്കുമ്പോൾ പരമാവധി അവസാനത്തെ ലിങ്കുകൾ ഉപയോഗിക്കുക. കാരണം ആദ്യത്തെ ലിങ്കുകളിൽ ആയിരിക്കും കൂടുതൽ പേർ ഫലം അറിയാൻ പ്രവേശിക്കുക. അപ്പോൾ ആ ലിങ്കിൽ തന്നെ നിങ്ങളും കയറിയാൽ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നത് വൈകിയേക്കും.
1. ഫല പ്രഖ്യാപന ലങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വിഭാഗം തിരഞ്ഞെടുക്കുമ്പോൾ തന്നെ പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതാണ്.
2. ആ വിൻഡോയിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ റോൾ നമ്പറും ജനന തിയതിയും നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തുക. നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെങ്കിൽ RESET ക്ലിക്ക് ചെയ്ത് കൃത്യമായ വിവരം ഒന്നു കൂടി നൽകാവുന്നതാണ്.
3. ശേഷം സബ്മിറ്റ് ബട്ടിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അപ്പോൾ തന്നെ ഫലം ലഭിക്കുന്നതാണ്.
12 മണിക്കാണ് നിങ്ങൾക്ക് ഫലം ലഭിക്കുക. അതിന് മുമ്പായി ഇക്കാര്യങ്ങൾ കൂടി ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം ഒന്നും കൂടി വേഗത്തിലാകും. ഫലം സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് ആപ്പുകളായ ഗൂഗിൾ ക്രോം, ഓപ്പേറ മിനി, മൊസ്സില്ല ഫയർഫോക്സ്, സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് റിസൾട്ട് വേഗം ലഭ്യമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ്.
ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021നെക്കാൾ നേരിയ ശതമാനത്തിൽ വിജയശതമാനം കുറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.