Breaking : CBSE 12th Result 2021: പതിമൂന്നംഗ അംഗ സമിതിയുടെ ഫോര്‍മുല അംഗീകരിച്ച് Supreme Court, ജൂലൈ 31നകം പന്ത്രണ്ടാം ക്ലാസ് ഫലം
CBSE, CISCE പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് സുപ്രീംകോടതി.
New Delhi: CBSE, CISCE പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് സുപ്രീംകോടതി.
13 അംഗ സമിതിയുടെ ഫോര്‍മുല ശരിവച്ച സുപ്രീംകോടതി, CBSE, CISCE പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ പുന:പരിശോധനയില്ലെന്നും വ്യക്തമാക്കി.
പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി ഇരു ബോര്‍ഡുകളും സമര്‍പ്പിച്ച ഫോര്‍മുല സുപ്രീംകോടതി (Supreme Court) അംഗീകരിച്ചു.
സിബിഎസ്‌ഇ (CBSE) പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി 30:30:40 അനുപാത ഫോര്‍മുല അനുസരിച്ചാവും നിര്‍ണ്ണയിക്കുക. തിയറി, പ്രാക്റ്റിക്കല്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിച്ചാണ് മാര്‍ക്കുകള്‍ നല്‍കുക.
പത്താം ക്ലാസിലെ പ്രകടനം വിലയിരുത്തി 30% മാര്‍ക്കും പതിനൊന്നാം ക്ലാസിലെ പ്രകടനം വിലയിരുത്തി 30% മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ യൂണിറ്റ്, മിഡ് ടേം, പ്രി ബോര്‍ഡ് ടെസ്റ്റുകളിലെ പ്രകടനത്തിന് 40% മാര്‍ക്കുമാണ് നല്‍കുക. പ്രാക്റ്റിക്കലിനു ലഭിച്ച മാര്‍ക്കും ഇന്റേണല്‍ അസസ്‌മെന്റിലെ മാര്‍ക്കും സ്‌കൂളുകള്‍ നല്‍കിയത് അതേപോലെതന്നെയാണ് പരിഗണിക്കുക.
എന്നാല്‍, സിഐഎസ് സി ഇ (CISCE) കഴിഞ്ഞ ആറു ക്ലാസുകളിലെ പ്രകടനം വിലയിരുത്തും.
ജൂലൈ 31നകം പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുമെന്ന് ഇരു ബോര്‍ഡുകളും കോടതിയെ അറിയിച്ചു.
കോവിഡ് മൂലം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയ സാഹചര്യത്തിലാണ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ 13 വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.
അതേസമയം, പതിനൊന്നാം ക്ലാസിലെ പരീക്ഷയുടെ മാര്‍ക്ക് മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് പതിനൊന്നാം ക്ലാസിലെ പ്രകടനം കൂടി വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിയ്ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. പതിനൊന്നാം ക്ലാസിലെ പരീക്ഷ വിദ്യാര്‍ത്ഥികള്‍ ലാഘവത്തോടെ എഴുതിയതായിരിക്കുമെന്ന് ചില പ്രിന്‍സിപ്പല്‍മാരും മാനേജ്മെന്‍റുകളും സമിതിയെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസിലെ ആകെ അക്കാദമിക പ്രകടനം പരിശോധിച്ച് മൂല്യനിര്‍ണം നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...