New Delhi: ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍   CBSE Board Exam 2021 ന്‍റെ നടത്തിപ്പ്  വീണ്ടും  ആശങ്കയിലായിരിയ്ക്കുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ  സാഹചര്യത്തില്‍   മെയ്‌  മാസം മുതല്‍ നടക്കാനിരിയ്ക്കുന്ന CBSE Board Exam 2021 മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും അദ്ധ്യാപകരും  വിദ്യാര്‍ത്ഥികളും  ഒന്നടങ്കം  മുന്നോട്ടു വന്നിരിയ്ക്കുകയാണ്.   ഓൺ‌ലൈൻ മോഡിൽ പരീക്ഷ നടത്തണമെന്നാണ് ഇവര്‍ CBSE യോട് അഭ്യര്‍ഥിക്കുന്നത്.


എന്നാല്‍,  ഈ വിഷയത്തില്‍ CBSE ഇതിനോടകം  നിലപാട്  വ്യക്തമാക്കിയിരിയ്ക്കുകയാണ്.  പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള  യാതൊരു  ആലോചനയും തത്കാലം  ഉണ്ടായിട്ടില്ല എന്നാണ് CBSE വ്യക്തമാക്കിയിരിയ്ക്കുന്നത്. കൂടാതെ,  മുന്‍ തീരുമാനമനുസരിച്ച്  പരീക്ഷകള്‍  ഓഫ്‌ലൈൻ മോഡിൽ തന്നെ നടക്കുമെന്നും  CBSE അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുമെന്നും   CBSE ഉറപ്പുനല്‍കി.


കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്‌  ബോര്‍ഡ്  പരീക്ഷകൾ നടത്താൻ ആവശ്യമായ എല്ലാ നടപടികളും  CBSE സ്വീകരിക്കുന്നുണ്ട്.  കൂടാതെ, പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം   5000 ൽ നിന്ന് 7000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.   വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോവിഡ് പ്രോട്ടോക്കോള്‍  കര്‍ശനമായി  നടപ്പിലാക്കുമെന്നും   CBSE കൺട്രോളർ ഓഫ് എക്സാമിനേഷൻസ്  (Controller of Examinations) ഡോ. സന്യാം ഭരദ്വാജ് പറഞ്ഞു. 


വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരായ അദ്ധ്യാപകര്‍ വാക്സിനേഷന്‍ നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.  പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.   പരീക്ഷകള്‍ ശരിയായ രീതിയില്‍ നടപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും CBSE നടത്തുന്നുണ്ട്.  വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, പരീക്ഷയ്ക്ക് തയ്യാറെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.  പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക, പരീക്ഷ മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള  കിംവദന്തികള്‍ വിശ്വസിക്കരുത്.   പരീക്ഷ കേന്ദ്രത്തിലേയ്ക്ക് എത്തും മുന്‍പ് CBSE പുറത്തി റക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വേണ്ടവിധം മനസ്സിലാക്കി അതനുസരിച്ച്  പ്രവര്‍ത്തിക്കുക, അദ്ദേഹം പറഞ്ഞു. 


കോവിഡ്  ഭയാനകമായി  വ്യാപിക്കുന്ന അവസരത്തില്‍ കുട്ടികളെ സ്കൂളില്‍ അയയ്ക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ  ബുദ്ധിമുട്ടുള്ള കാര്യമാണ്, എങ്കിലും ഈ ഉദ്യമത്തില്‍ CBSE യ്ക്ക് പിന്തുണ നല്‍കുക, CBSE പുറത്തുവിടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഉറപ്പു വരുത്തുക,  അദ്ദേഹം  കൂടിച്ചേര്‍ത്തു.


Also read:  CBSE Board Exam 2021: ആശങ്കകള്‍ക്ക് വിരാമം, ബോര്‍ഡ് പരീക്ഷ മെയ്‌ 4 മുതല്‍


ഈ വര്‍ഷത്തെ CBSE Board Exam മെയ് 4 മുതലാണ്‌  ആരംഭിക്കുക.  മേയ് 4ന് ആരംഭിച്ച്‌ ജൂണ്‍ 7ന് അവസാനിക്കുന്ന രീതിയിലാണ് പത്താംക്ലാസ് പരീക്ഷ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച്‌ 1മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും.   ജൂലൈ 15ഓടെ പരീക്ഷാ ഫലം പുറത്തുവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


Also read: CBSE Board Exam: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍


പരീക്ഷയോട് അനുബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വെബ്‌സൈറ്റിലൂടെ  അറിയാം. കൂടുതല്‍  വിവരങ്ങള്‍ക്കും  CBSE പുറത്തുവിടുന്ന നിര്‍ദ്ദേശങ്ങള്‍ക്കുമായി  cbse.gov.in എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക