New Delhi : സിബിഎസ്ഇ (CBSE) പത്താം ക്ലാസ് പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചനയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Educational Ministry). ബോർഡിന്റെ കീഴിലുള്ള പത്താം ക്ലാസ് വിദ്യാർഥികളുടെ മാർക്കുകൾ അതാത് സ്കൂൾ അപ്ലോഡ് ചെയ്യാനുള്ള പോർട്ടൽ സിബിഎസ്ഇ തുറന്നു. ഓൺലൈൻ പരീക്ഷകളുടെ മറ്റ് അസൈൻമെന്റുകളുടെ മാർക്കുകൾ ബോർഡ് പ്രത്യേകം തയ്യറാക്കിയ ഇ-പരീക്ഷ പോർട്ടലിലൂടെയാണ് (E-Pareeksha Portal) അപ്ലോഡ് ചെയ്യേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 11 മുമ്പ് അതാത് സ്കൂളുകൾ മാർക്കുകൾ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നാണ് ബോർഡിന്റെ സർക്കുലറിൽ അറിയിക്കുന്നത്. അതിന് ശേഷം ഏകദേശം ജൂൺ 20-25  ഇടയിൽ ഫലം പുറത്ത് വരുമെന്നാണ് വിവിധ വൃത്തങ്ങൾ അറിയിക്കുന്നത്.


ALSO READ : CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും


വിദ്യാർഥികളിൽ ഏൽപ്പിക്കുന്ന എഴുത്ത് പരീക്ഷഇതര തലത്തിലുള്ള അസെസ്മെന്റുകൾ നൽകിയാണ് മാർക്കുൾ നിർണയിക്കേണ്ടത്. 100 മാർക്കിൽ 80-ും ഈ അസെസ്മെന്റുകൾക്കും ബാക്കി 20 മാർക്ക് ഇന്റേണൽ മാർക്കും കൂടിയാണ്. ഇവ കണക്ക് കൂട്ടി ജൂൺ 11 മുമ്പ് പോർട്ടലിൽ മാർക്കുകൾ അപ്ലോഡ് ചെയ്യേണ്ടതമാണെന്ന് നേരത്തെ സിബിഎസ്ഇ പുറത്ത് വിട്ട സർക്കുലറിൽ പറയുന്നു. അതോടൊപ്പം ഫലം പ്രഖ്യാപനത്തിന് ശേഷം ഒബ്ജക്ടീവ് രീതിയിലുള്ള കമ്പാർട്ട്മെന്റ് പരീക്ഷയും നടത്തുമെന്ന് ബോർഡ് അറിയിച്ചു.


ALSO READ : CBSE Board Exam 2021: CBSE പരീക്ഷകള്‍ മാറ്റിവയ്ക്കുമോ? വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിയ്ക്കേണ്ട പ്രധാന കാര്യങ്ങള്‍


രാജ്യത്ത് നിലവിൽ അതീവ്രമായി വ്യാപിച്ചു കൊണ്ടിരുക്കുന്ന കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയുടെ പത്താം ക്ലാസിന്റെ പരീക്ഷ റദ്ദാക്കിയത്. വിദ്യാർഥികളുടെ സുരക്ഷയെ മാനിച്ചാണ് ബോർഡ് ഇത്തവണത്തെ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. അതേസമയം +2 പരീക്ഷ മാറ്റിവെക്കുക മാത്രമാണ് ബോർഡ് അന്ന് തീരുമാനിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക