ന്യൂ ഡൽഹി : CBSE പത്താം ക്ലാസ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. 12-ാം ക്ലാസ് പരീക്ഷ നടത്തുന്നത് മാറ്റി വെക്കുകയും ചെയ്തു. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 12-ാം ക്ലാസിന്റെ പരീക്ഷ പിന്നീട് അറിയിക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസിന്റെ മൂല്യനിർണയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



മെയ്‌  മാസം മുതല്‍ നടക്കാനിരിയ്ക്കുന്ന CBSE Board Exam 2021 മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും അദ്ധ്യാപകരും  വിദ്യാര്‍ത്ഥികളും  ഒന്നടങ്കം  മുന്നോട്ടു വന്നിരുന്നു.   ഓൺ‌ലൈൻ മോഡിൽ പരീക്ഷ നടത്തണമെന്നായിരുന്നു ഇവര്‍ CBSE യോട് അഭ്യര്‍ഥിച്ചിരുന്നത്. വലിയ തോതിൽ പ്രതിഷേധം വന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിന്റെ തീരുമാനം.


മെയ് 4 മുതൽ അരംഭിക്കുമെന്നാണ് നേരത്തെ സിബിഎസ്ഇ അറിയിച്ചുരുന്നത് .  മേയ് 4ന് ആരംഭിച്ച്‌ ജൂണ്‍ 7ന് അവസാനിക്കുന്ന രീതിയിലായികുന്നു പത്താംക്ലാസ് പരീക്ഷയുടെ ടൈം ടേബിൾ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുന്നത് പോലായിരുന്നു +2 ടൈം ടേബിൾ


Updating....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക