CBSE 10th Result 2021 : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.04 %. തിരുവനന്തപുരം സോൺ ഏറ്റവും കൂടുതൽ വിജയം ശതമാനം രേഖപ്പെടുത്തിയ CBSE Zone. ഫലപ്രഖ്യാപനം പ്രത്യേക മൂല്യനിർണയം വഴിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

20,76,997 പേര് ഉപരി പഠനത്തിന് യോഗ്യരായി. 16,639 പേരുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. അവരുടെ ഫലം മൂല്യനിർണയം നടത്തി കൊണ്ടിരിക്കുകയാണെന്ന് സിബിഎസ്ഇ അറിയിച്ചു. വിജയശതമാനത്തിൽ പെൺക്കുട്ടികൾ മുന്നിൽ. കേന്ദ്രീയ വിദ്യാലയങ്ങൾക്ക് 100 ശതമാനം വിജയം. 


ALSO READ : CBSE 10th Result 2021 : CBSE പത്താം ക്ലാസ് മാർക്ക് ഷീറ്റുകൾ വളരെ വേഗത്തിൽ ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം


സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ ഫലം ലഭിക്കുന്നതാണ്. ഫലം പ്രഖ്യാപിച്ചതിന് ശേഷം വിദ്യാർഥികൾക്ക് ഡിജിലോക്കറിലൂടെ മാർക്കുകൾ പരിശോധിക്കാവുന്നതാണ്. 


കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് CBSE +2- പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. അതിനെ തുടർന്ന് മൂല്യനിർണയത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് CBSE തീരുമാനിക്കുകയും ചെയ്തു. 13 അംഗ പാനൽ നിശ്ചയിച്ച പ്രകാരം 100ൽ 20 മാർക്ക് ഇന്റേണൽ അസ്സെസ്മെന്റ് മാർക്കായും ബാക്കി 80 മാർക്ക് സ്കൂളിൽ വെച്ച് നടത്തിയ വിവിധ പരീക്ഷകളിലായി നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോറിങ്. 


ALSO READ : Breaking : CBSE 10th Result 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും


അതായത് പത്ത് മാർക്ക് അധ്യേന വർഷത്തിലെ  ഇടവേളകളിലായി നടത്തുന്ന യൂണിറ്റ് ടെസ്റ്റ് പോലെയുള്ള  പരീക്ഷകളിൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ. ബാക്കിയുള്ള 70 മാർക്കിൽ 30 മാർക്ക് അർധ വാർഷിക പരീക്ഷയുടെ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ബാക്കിയുള്ള 40ത് മാർക്ക് ബോർഡ് മുമ്പ് നടത്തിയ പരീക്ഷ നേടിയ സ്കോറിന് അനുസരിച്ചാണ്. 


സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?


1) www.digilocker.gov.in  എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക.


2) അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ.


3) പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം. 


4) സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും.


5) ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും.


അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.


ALSO READ : CBSE 12 Result 2021: മാർക്കിൽ തൃപ്തരല്ലാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം, അറിഞ്ഞിരിയ്ക്കേണ്ട പ്രധാന കാര്യങ്ങള്‍


സിബിഎസ്ഇ  പരീക്ഷയുടെറോൾ നമ്പർ കണ്ടെത്തേണ്ടത് എങ്ങനെ?


1) ഔദ്യോഗിക വെബ്സൈറ്റായ  cbse.gov.in സന്ദർശിച്ച്  ‘CBSE Roll Number Finder 2021’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


2) പത്താം ക്ലാസ് സെലക്ട് ചെയ്ത്, വിദ്യാർഥിയുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേര്, ജനനത്തീയതി എന്നിവ നൽകുക.


3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ റോൾ നമ്പർ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.