CBSE പത്താം ക്ലാസ് ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) വെള്ളിയാഴ്ച പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ച ശേഷം പത്താം ക്ലാസിലെ ഫലം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ്.
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) വെള്ളിയാഴ്ച പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ച ശേഷം പത്താം ക്ലാസിലെ ഫലം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ്.
അതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ബോർഡ് (CBSE Board) പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. എങ്കിലും കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സിബിഎസ്ഇ (CBSE) പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് (Sanyam Bhardwaj) ഒരു വാർത്താ ഏജൻസിയ്ക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. സിബിഎസ്ഇ പത്താം ക്ലാസ് ഫലത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അതിനായുള്ള പ്രവർത്തനങ്ങൾ തങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ അത് പ്രഖ്യാപിക്കും എന്നുമാണ്. പക്ഷെ അദ്ദേഹം അത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇത് കൂടാതെ പരീക്ഷാ ബോർഡ് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സന്യം ഭരദ്വാജ് പറഞ്ഞു. ആ പദ്ധതി പ്രകാരം ബോർഡിന് ഒന്നിലധികം പരീക്ഷകൾ നടത്താൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നമ്പറുകളിലൂടെ ഭാവിയിൽ ഇതുപോലെയുള്ള മഹാമാരി (Covid19) വരുന്ന സന്ദർഭങ്ങളിൽ കൃത്യസമയത്ത് പരീക്ഷാ ഫലം നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...