CBSE പരീക്ഷകള്‍ മാറ്റിവച്ചു; SSLC പരീക്ഷയില്‍ തീരുമാനമായില്ല
നിലവില്‍ നടക്കുന്ന പരീക്ഷകളെല്ലാം മാറ്റിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം.
ന്യൂഡല്‍ഹി: നിലവില്‍ നടക്കുന്ന പരീക്ഷകളെല്ലാം മാറ്റിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം.
CBSE അടക്കമുള്ള രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റാനാണു നിര്‍ദ്ദേശം. കൂടാതെ, പരീക്ഷകള്‍ മാര്‍ച്ച് 31-ന് ശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.
അക്കാദമിക് കലണ്ടറിനനുസരിച്ച് പരീക്ഷകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇതിനൊപ്പം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സുരക്ഷക്കും പ്രാധാന്യം നല്‍കണമെന്ന് എച്ച്.ആര്.ഡി സെക്രട്ടറി അമിത് കാരെ പറഞ്ഞു.
SSLC, സര്‍വകലാശാലാ പരീക്ഷകള്‍ക്കും നിര്‍ദേശം ബാധകമാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
എന്നാല്‍ നിലവില്‍ SSLC, പ്ലസ് വണ്‍. പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.