ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ  മൂലം മാറ്റിവച്ച പരീക്ഷകള്‍ ഏപ്രില്‍  22 മുതല്‍ നടത്തുമെന്ന് CBSE പത്രക്കുറി പ്പില്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് വൈകുന്നേരത്തോടെയാണ്  ഇത്  സംബന്ധിച്ച അറിയിപ്പ് പുറത്തു വന്നത്. HRD മന്ത്രാലത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഏപ്രില്‍  22 മുതല്‍  പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് CBSE അറിയിക്കുന്നു. 


വിഷയങ്ങളും , പരീക്ഷ നടത്തുന്ന തിയതിയും ഏപ്രില്‍ 3 ന് CBSEയുടെ വെബ് സൈറ്റില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി www.cbse.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.


അതേസമയം, തിയതികളില്‍  മാത്രമേ  മാറ്റമുണ്ടാകൂ  എന്ന്  CBSEഅറിയിച്ചു.  പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാകില്ല,  ഒപ്പം പരീക്ഷകള്‍ക്കായി പുതിയ Admit card ഉണ്ടാവില്ല എന്നും   CBSE വ്യക്തമാക്കി.  ഏപ്രില്‍ 25 മുതല്‍  മൂല്യനിര്‍ണ്ണയം  ആരംഭിക്കുമെന്നും CBSE അറിയിച്ചു.