CBSE News: Covid കാലത്ത് അനാഥരായ വിദ്യാർത്ഥികളിൽ നിന്ന് CBSE ഫീസ് ഈടാക്കില്ല
വലിയ പ്രഖ്യാപനവുമായി CBSE, കോവിഡ് കാലത്ത് അനാഥരായ വിദ്യാർത്ഥികൾക്കായാണ് CBSEയുടെ പ്രഖ്യാപനം.
New Delhi: വലിയ പ്രഖ്യാപനവുമായി CBSE, കോവിഡ് കാലത്ത് അനാഥരായ വിദ്യാർത്ഥികൾക്കായാണ് CBSEയുടെ പ്രഖ്യാപനം.
കൊറോണ (Covid-19) ബാധിച്ച് മാതാപിതാക്കൾ മരിച്ച വിദ്യാർത്ഥികളിൽ നിന്നും സിബിഎസ്ഇ (CBSE) പരീക്ഷാ ഫീസ് (Exam Fees) ഈടാക്കില്ല. കൂടാതെ, അത്തരം വിദ്യാർത്ഥികളിൽ നിന്നും രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ലെന്നും ബോർഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് CBSE പുറത്തുവിട്ടത്.
കൊറോണ കാലത്ത് മാതാപിതാക്കളെ നഷ്‌ടമായ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും രജിസ്ട്രേഷൻ ഫീസും പരീക്ഷാ ഫീസും ഈടാക്കില്ലെന്ന് വ്യക്തമാക്കിയ CBSE ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ സ്കൂളുകള്‍ക്കും നല്‍കി. കൂടാതെ, മാതാപിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ പട്ടിക (LOC) തയാറാക്കാനും CBSE സ്കൂളുകളോട് ആവശ്യപ്പെട്ടു. 2021-2022 അക്കാദമിക് സെഷനുള്ള പ്രത്യേക നടപടിയാണിത് എന്നും ബോർഡ് അറിയിച്ചു.
കൊറോണ മഹാമാരി രാജ്യത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടമായി. ഇത് വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തി. അത്തരമൊരു സാഹചര്യത്തിൽ, മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളില്‍നിന്നും പരീക്ഷാ ഫീസും രജിസ്ട്രേഷൻ ഫീസും ഈടാക്കുക എന്നത് ന്യായമല്ല. അതിനാലാണ് CBSE ബോർഡ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്, സിബിഎസ്ഇ പരീക്ഷാ കൺട്രോളർ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...