ന്യുഡൽഹി:  വുഹാനിലെ കോറോണ രാജ്യമെമ്പാടും പടർന്നു പിടിച്ചപ്പോൾ രോഗവ്യാപനം തടയാനായി സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചിരുന്നു.  ഈ പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെയാണ് നടക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ lock down ൽ പെട്ട് മറ്റു ജില്ലകളിൽ പെട്ടുപോയ വിദ്യാർത്ഥികൾക്ക് അവശേഷിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ്സ് പരീക്ഷകൾക്കായി  പരീക്ഷാ കേന്ദ്രം മാറ്റണമെങ്കിൽ ഇന്നു മുതൽ ജൂൺ 9 വരെ അതാതു സ്കൂളുകളിൽ അറിയിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.  ജില്ലയിൽ മാറ്റം ഉണ്ടെങ്കിൽ മാത്രമേ പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കുകയുള്ളുവെന്നും ഒരേ ജില്ലയിൽ പരീക്ഷാ കേന്ദ്രം മാറ്റാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


Also read: കൊല്ലത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ജീവനൊടുക്കി...! 


അപേക്ഷകൾ ബോർഡിന് നേരിട്ട് നൽകിയത് പരിഗണിക്കില്ലയെന്നും  അപേക്ഷ നൽകിയവരുടെ  വിവരങ്ങൾ 'ഇ പരിഷത് പോർട്ടൽ വഴി സ്കൂളുകൾ 11 നകം upload ചെയ്യണം.  ശേഷം 16 ന് പുതിയ കേന്ദ്രങ്ങൾ അനുവദിച്ച് സിബിഎസ്ഇ മറുപടി നൽകും.  18 നുള്ളിൽ  സ്കൂളുകൾ ഈ വിവരം വിദ്യാർത്ഥികളെ അറിയിക്കണം .  20 മുതൽ 'exam centre locator of cbse' മൊബൈൽ ആപ്പിൽ കൂടി വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം പരിശോധിക്കാം.  ആപ് പ്ലേ സ്റ്റോറിൽ നിന്നും download ചെയ്യാം.  പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് Pariksha Suvidha ആപ് വഴി അപേക്ഷിക്കാം.  


ജൂലൈ  ആരംഭിക്കുന്ന പരീക്ഷയുടെ ഫലം ജൂലൈ അവസാനത്തോടെ  പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.