കൊല്ലം: പരവൂരിൽ ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഭൂതക്കുളം സ്വദേശിനി സത്യവതിയാണ് ഇങ്ങനൊരു കടുംകൈ ചെയ്തത്. ഭൂതക്കുളം സർവ്വീസ് സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
Also read: പീഡനക്കേസിലെ പ്രതിയെ മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു..!
ബാങ്കിന്റെ താഴത്തെ നിലയിൽ വച്ചായിരുന്നു സത്യവതി ദേഹത്ത് തീ കൊളുത്തിയത്. തുടർന്ന് ഒന്നാം നിലയിലുള്ള ബാങ്കിനുള്ളിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ബാങ്കിലെ താത്ക്കാലിക കളക്ഷൻ ഏജന്റ ആയിരുന്നു ഈ മരണമടഞ്ഞ സത്യവതി.
Also read: Corona:പൈലറ്റ് ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ
ജോലിയിൽ സ്ഥിരപ്പെടുത്താത്തതു കൊണ്ട് ഇവർ പല പ്രാവശ്യം പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും അവരെ സ്ഥിരമാക്കാത്തതിനെ തുടർന്നാണ് സത്യവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.