CBSE Admit Card 2023: സിബിഎസ്ഇ 10, 12 പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി
CBSE Admit Card 2023: CBSE നല്‍കുന്ന അറിയിപ്പ് അനുസരിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളിൽ നിന്ന് അഡ്മിറ്റ് കാർഡ് ലഭിക്കും. CBSE അഡ്മിറ്റ് കാർഡുകൾ ഓൺലൈനായി അയച്ചിട്ടുണ്ട്.
CBSE Admit Card 2023 Update: CBSE ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കാൻ പോകുകയാണ്. ഈ അവസരത്തില്‍ പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് സിബിഎസ്ഇ 10, 12 പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി.
CBSE നല്‍കുന്ന അറിയിപ്പ് അനുസരിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളിൽ നിന്ന് അഡ്മിറ്റ് കാർഡ് ലഭിക്കും. CBSE അഡ്മിറ്റ് കാർഡുകൾ ഓൺലൈനായി അയച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യമായ യൂസർ ഐഡിയും പാസ്‌വേഡും സ്കൂൾ പ്രിൻസിപ്പലിന് കൈമാറിയിട്ടുണ്ട്.
സ്‌കൂളുകൾ മുഖേന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത ശേഷം ഒപ്പിട്ട് വിദ്യാർഥികൾക്ക് നൽകും. പരീക്ഷയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുണ്ട്.
CBSE ബോര്‍ഡ് പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വിദ്യാർത്ഥികൾ തങ്ങളുടെ തയ്യാറെടുപ്പ് വേഗത്തിലാക്കാന്‍ CBSE നിര്‍ദ്ദേശിക്കുന്നു.
Also Read: IRCTC Update: നിങ്ങളുടെ സീറ്റില്‍ ഇഷ്ടഭക്ഷണം എത്തും, റെയില്‍വേയുടെ പുതിയ വാട്ട്‌സ്ആപ്പ് സേവനം എത്തി
CBSE പരീക്ഷാ തീയതികള്‍ ആഴ്ചകള്‍ മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 15 ന് ആരംഭിക്കുന്ന പരീക്ഷകൾ ഏപ്രിൽ അവസാനം വരെ നീളും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21 നും 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഏപ്രിൽ 5 നുമാണ് അവസാനിക്കുക. നേരത്തെ ഏപ്രിൽ 4 ന് നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഇപ്പോൾ മാർച്ച് 27 ന് നടത്തുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. നേരത്തെ ഏപ്രിൽ നാലിന് 12-ാം ക്ലാസ് ഉറുദു, സംസ്‌കൃതം, കർണാടക സംഗീതം, നികുതി തുടങ്ങിയവയുടെ പരീക്ഷകൾ നടക്കേണ്ടതായിരുന്നു. എന്നിരുന്നാലും, പുതിയ ഷെഡ്യൂൾ അനുസരിച്ച്, ഇത് ഇപ്പോൾ മാർച്ച് 27 ന് എടുക്കും.
പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകൾ രാവിലെ 10.30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു.സിബിഎസ്ഇയുടെ പരീക്ഷാ കൺട്രോളർ പറയുന്നതനുസരിച്ച്, പത്താം ക്ലാസിലെ ആദ്യ പരീക്ഷ പെയിന്റിംഗാണ്. ഫെബ്രുവരി 27ന് പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ നടക്കും. സയൻസ് പരീക്ഷ മാർച്ച് നാലിന് നടക്കും. മാർച്ച് 11ന് സംസ്‌കൃതവും 15ന് സോഷ്യൽ സയൻസും 17ന് ഹിന്ദിയും 21ന് കണക്കും എടുക്കും.
അതേസമയം, 12-ാം ക്ലാസിലെ ആദ്യ പരീക്ഷ ഫെബ്രുവരി 15നാണ് നടക്കുക. ഫെബ്രുവരി 20 ന് ഹിന്ദി, ഫെബ്രുവരി 24 ന് ഇംഗ്ലീഷ്, ഫെബ്രുവരി 28 ന് കെമിസ്ട്രി, മാർച്ച് 2 ന് ഭൂമിശാസ്ത്രം, മാർച്ച് 6 ന് ഫിസിക്സ്, മാർച്ച് 9 ന് നിയമ പഠനം, മാർച്ച് 11 ന് മാത്തമാറ്റിക്സ്, മാർച്ച് 16 ന് ജീവശാസ്ത്രം, മാർച്ച് 17 ന് സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെയാണ് തിയതികള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...