Breaking : CBSE Class Plus Two Result : സിബിഎസ്ഇ പ്ലസ് ടു ക്ലാസ്സിന്റെ മൂല്യനിർണയത്തിന്റെ മാർഗനിർദ്ദേശം സുപ്രീം കോടതിയിൽ സമർപ്പിച്ചു
പത്താം ക്ലാസ് , പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് ടു മാർക്കുകൾ നിശ്ചയിച്ചയിക്കുന്നത്.
New Delhi : സിബിഎസ്ഇ പ്ലസ്ടു (CBSE class plus two) പരീക്ഷകളുടെ മൂല്യ നിർണയത്തിന്റെ (Evaluation) മാനദണ്ഡം സിബിഎസ്ഇ സുപ്രീംകോടതിയിൽ സമർപ്പിച്ചു. പത്താം ക്ലാസ് , പ്ലസ് വൺ , ക്ലാസ്സുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് ടു മാർക്കുകൾ നിശ്ചയിച്ചയിക്കുന്നത്. ഇതുകൂടാതെ പ്ലസ് ടുവീന് പഠനത്തിൽ കാഴ്ചവെച്ച പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മാർക്കുകൾ നിശ്ചയിക്കുന്നത്. റിസൾട്ട് ജൂലൈ 31 ന് പുറത്ത്‌വിടുമെന്നും അറിയിച്ചിട്ടുണ്ട്.
പ്ലസ് ടു (Plus Two) മൂല്യ നിർണയത്തിന് പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാർക്കിന്റെ 40 ശതമാനവും 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന്റെ 30% വീതവും വീതം വെയിറ്റേജ് നല്‍കി നിർണയിക്കും. ഇന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മൂല്യ നിർണയത്തിന്റെ മാനദണ്ഡത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.
ഈ മൂല്യനിർണയത്തിൽ തൃപ്തരാകാത്ത വിദ്യർഥികൾക്ക് സിബിഎസ്ഇ ഇനി പരീക്ഷ നടത്തുമ്പോൾ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. പരീക്ഷകൾ (CBSE Board Plus Two Results) റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയാണ് പുതിയ മാർഗനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
ALSO READ: CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു
Covid 19 രോഗബാധയുടെസാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷകൾ റദ്ധാക്കിയത്. ജൂൺ ഒന്നിനാണ് സിബിഎസ്ഇ (CBSE) പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് പരീക്ഷകൾ നടത്തേണ്ടയെന്ന് തീരുമാനിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മുമ്പ് നടന്ന യോഗങ്ങളിൽ മിക്ക സംസ്ഥാനങ്ങളും പരീക്ഷ (Exam) നടത്താൻ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ജൂൺ ഒന്നിന് നടന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ നടത്തേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...