New Delhi: കോവിഡ്- 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സിബിഎസ്ഇ  (CBSE)  ബോര്‍ഡ് പരീക്ഷകള്‍  നടക്കുമോ? നടന്നെന്നെങ്കില്‍ എന്നായിരിയ്ക്കും എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം...


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഎസ്ഇ  (CBSE) 10, 12  ക്ലാസുകളിലെ സ് പരീക്ഷകളുടെ തീയതി  ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന്  ബോര്‍ഡ് സെക്രട്ടറി അനുരാഗ് തൃപാഠി അറിയിച്ചു. പരീക്ഷയുടെ ഷെഡ്യൂള്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ല്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.  


കോവിഡ്- 19 (COVID-19)  വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍   രാജ്യത്ത് സ്‌കൂളുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുന്നതിനാല്‍  പരീക്ഷ നടക്കുമെന്നും ഇല്ലെന്നും അടക്കമുള്ള അഭ്യൂഹങ്ങളും അതിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.  2021ല്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തില്ലെന്നും നീട്ടിവെക്കുമെന്നും പ്രചരണങ്ങളുണ്ടായിരുന്നു. അവയ്ക്കെല്ലാം ഇതോടെ വിരാമമായി.


CBSE ബോര്‍ഡ് പരീക്ഷകള്‍ ഉറപ്പായും നടത്തുമെന്നും തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിഅറിയിച്ചിരിയ്ക്കുകയാണ്.  കൂടാതെ, പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് രൂപരേഖകള്‍ തയ്യാറാക്കുന്നതിന്‍റെ  തിരക്കിലാണ് അധികൃതര്‍.  പരീക്ഷകള്‍ എന്ത് ഫോര്‍മാറ്റില്‍ നടത്തും,  ഇവാല്യുവേഷന്‍ എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാലാണ്  തിയതി പ്രഖ്യാപനം വൈകുന്നത് എന്നാണ് സൂചന.


Also read: ഓഗസ്റ്റ് 15ന് ശേഷം സ്കൂളുകള്‍ തുറന്നേക്കും, CBSE പരീക്ഷ ഫലങ്ങള്‍... -കേന്ദ്രമന്ത്രി പറയുന്നു


അതേസമയം,  2021 ബോര്‍ഡ് പരീക്ഷയുടെ സിലബസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.


സാധാരണഗതിയില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ബോര്‍ഡ് പരീക്ഷകള്‍ നടക്കാറുള്ളത്.


Also read: ഓഗസ്റ്റ് 15ന് ശേഷം സ്കൂളുകള്‍ തുറന്നേക്കും, CBSE പരീക്ഷ ഫലങ്ങള്‍... -കേന്ദ്രമന്ത്രി പറയുന്നു


അതേസമയം. ചില സംസ്ഥാനങ്ങള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ നീട്ടി വച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ബോര്‍ഡ് പരീക്ഷകള്‍ 2021 മെയില്‍ നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞു.