ന്യൂഡൽഹി: നിയന്ത്രണ രേഖകളിലടക്കം വെടി നിർത്തൽ കരാർ(Ceasefire Agreement) പാലിക്കാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ധാരണയായി. ഇതിനായി ഹോട്ട്ലൈൻ ബന്ധവും ഫ്ലാ​ഗ് മീറ്റിങ്ങുകളും നടത്താനും ധാരണയായി. ഫെബ്രുവരി 24 അർധരാത്രി മുതൽ ഇതിന് ധാരണയായി എന്നാണ് ഒൗദ്യോ​ഗിക ചർച്ചകൾക്ക് ശേഷം ഇന്ത്യയുടെ മിലിട്ടറി ഒാപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ പരംജിത്ത് സിങ് സംഘ,പാകിസാന്റെ മേജർ ജനറൽ നൗമാൻ സഖറിയ എന്നിവർ ഒൗദ്യോ​ഗികമായി അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുകൂട്ടർക്കും പ്രയോജനകരവും സ്ഥായിയായതുമായ സമാധാനം പാലിക്കാനും പരസ്പരം പ്രശ്‌നങ്ങൾ മനസിലാക്കാനുമുള്ള നടപടിയുടെ ഭാഗമെന്നാണു വാർത്താക്കുറിപ്പിലെ വിശദീകരണം. വെടിനിർത്തലിനു 2003-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. എന്നാൽ കരാർ ലംഘിച്ചുള്ള വെടിവയ്പ്പ് പതിവാണ്. 2019ലെ പുൽവാമാ(Pulwama) ആക്രമണത്തോടെ ഉടഞ്ഞു പോയ ഇരു രാജ്യങ്ങളുടെയും ബന്ധം ഇനി കുറച്ചു മെച്ചപ്പെടും എന്നാണ് വിചാരിക്കുന്നത്.


ALSO READ: Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല


കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇന്ത്യ-പാക്(India-Pak) അതിർത്തിയിൽ 10,752 തവണ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. ഇതിൽ 72 സുരക്ഷാ ഉദ്യോഗസ്ഥരും 70 സാധാരണക്കാരും കൊല്ലപ്പെട്ടെന്നും ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അടുത്തിടെ ലോക്‌സഭയിൽ അറിയിച്ചിരുന്നു. രാജ്യാന്തര അതിർത്തിലിലും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലുമായി 364 സുരക്ഷാ ഉദ്യോഗസ്ഥർക്കും 341 നാട്ടുകാർക്കും പരുക്കേൽക്കുകയും ചെയ്തു.


ALSO READ: PNB Scam : Nirav Modi ക്കെതിരെ തെളിവുകളുണ്ട്, ഇന്ത്യക്ക് കൈമാറൻ UK കോടതിയുടെ നിർദേശം


എന്നാൽ വെടി നിർത്തൽ കരാർ(Ceasefire) എന്നതു കൊണ്ട് വിട്ടു വീഴ്ചകളൊന്നും ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ പത്രക്കുറിപ്പിൽ പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള കർശനമായ പരിശോധനയും,നിരീക്ഷണവും ഇന്ത്യ തുടരുക തന്നെ ചെയ്യും. അനധികൃതമായി അതിർത്തി കടക്കുന്നവർക്കെതിരെയുള്ള നടപടികളിലും മാറ്റമുണ്ടാകില്ല.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.