സാംബ: കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. സാംബ ജില്ലയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാംബയിലെ ചംബ്ലിയാല്‍ സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെച്ചത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റും ഉള്‍പ്പെടും.
മൂന്ന് പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രാംഗഢ് സെക്ടറിലെ ബാബ ചംബ്ലിയാല്‍ ഔട്ട്പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലർച്ചെ പാക് റേഞ്ചേഴ്സ് വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. എസ്ഐ രജനീഷ് കുമാർ, എഎസ്ഐമാരായ രാം നിവാസ്, ജതിന്ദർ സിംഗ്, കോൺസ്റ്റബിൾ ഹൻസ് രാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജവാൻമാരെ സത്വാരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റംസാനിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാവുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്താന് വെടിയുതിര്‍ത്തത്.
ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. 2003ലാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ചത്. 2018ല്‍ മാത്രമായി 1000 തവണ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
One Assistant Commandant, one Sub-Inspector and two soldiers of Border Security Force (BSF) today lost their lives in ceasefire violation by Pakistan in Chambliyal sector of Samba. #JammuAndKashmir pic.twitter.com/5NTSBWKzDV
— ANI (@ANI) June 13, 2018