ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലുണ്ടായ പാക്ക് സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനു ഗുരുതരമായി പരുക്കേറ്റു. രാവിലെ 8.30 ഓടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലുണ്ടായ പാക്ക് സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനു ഗുരുതരമായി പരുക്കേറ്റു. രാവിലെ 8.30 ഓടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
അതിര്‍ത്തി സുരക്ഷാ സേനാംഗവും ജൂനിയര്‍ മ്മീഷന്‍ഡ് ഓഫിസറുമാണ് ഇന്നു രാവിലെ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. മറ്റൊരു സൈന്യകനും രണ്ടു പ്രദേശവാസികള്‍ക്കും വെടിവെയ്പ്പില്‍ ഗുരുതര പരുക്കേറ്റു. സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. . റോക്കറ്റുകളും ഓട്ടോമാറ്റിക് ഉപകരണങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.