നാസൽ വാക്‌സിന്റെ വിലയ്ക്ക് അംഗീകാരം നൽകി കേന്ദ്രം
കോവിഷീൽഡും കോവാക്സിനും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി നാസൽ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡൽഹി: ഭാരത് ബയോടെക് പുറത്തിറക്കുന്ന നാസൽ വാക്‌സിന്റെ വിലയ്ക്ക് കേന്ദ്രം അംഗീകാരം നൽകി. സ്വകാര്യ ആശുപത്രികൾക്ക് 800 രൂപയ്ക്കും സർക്കാർ ആശുപത്രികൾക്ക് 325 രൂപയ്ക്കും വാക്സിൻ വിതരണം ചെയ്യും. ഇൻകോവാക് എന്ന വാക്സിൻ ജനുവരി അവസാന ആഴ്ചയോടെ പുറത്തിറക്കും. കോവിഷീൽഡും കോവാക്സിനും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി നാസൽ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂക്കിലൊഴിക്കാവുന്ന പുതിയ നാസൽ വാക്സിൻ ജനുവരി ആവസാന ആഴചയോടെ പുറത്തിറക്കും. iNCOVACC® എന്നാണ് വാക്സിന്റെ പേര്. കോവിഷീൽഡും കോവാക്സിനും സ്വീകരിച്ചവർക്ക് ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസായി നാസൽ വാക്സിൻ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രൈമറി 2-ഡോസ് ഷെഡ്യൂളിനും ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസിനും അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇൻട്രാനാസൽ വാക്സിനാണ് ഇൻകോവാക്. വാക്സിൻ വിതരണത്തിന്റെ ഭാഗമായി CoWIN പ്ലാറ്റ്‌ഫോമും പരിഷ്‌കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...