New Delhi : ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ (Covid Vaccine) നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ 44 കോടി കോവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഈ വാക്‌സിൻ ഡോസുകൾ 2021 ഓഗസ്റ്റിനും ഡിസംബറിനും ഇടയിലുള്ള മാസങ്ങളിൽ ഇന്ത്യയിൽ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം (Health Ministry) പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ കടുത്ത വാക്‌സിൻ ക്ഷാമം നേരിടുന്നതിന് തുടർന്നാണ് കേന്ദ്ര സർക്കാർ 44 കോടി വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയത്. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് രാജ്യത്തെ (India) വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നിരുന്നു. 25 കോടി കോവിഷീൽഡ്‌ വാക്‌സിനും 19 കോടി കോവാക്സിനും ആണ് ഓർഡർ നൽകിയിട്ടുള്ളത്.


ALSO READ: ഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും


 തിങ്കളാഴ്ചയാണ് രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) പ്രഖ്യാപിച്ചത്. രാജ്യത്തെ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും കോവിഡ് വാക്സിൻ (COVID Vaccine) സൗജന്യമായി നൽകുമെന്നും വാക്സൻ വിതരണം കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്.


ALSO READ: Covid 19 രോഗബാധ മൂലം അനാഥരായ കുട്ടികളെ അനധികൃതമായി ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രീം കോടതി


ജൂൺ 21 മുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. വാക്സിൻ നിർമാതാക്കളിൽ കേന്ദ്രം നേരിട്ട് നിർമിക്കുന്ന വാക്സിനുകളുടെ 75 ശതമാനം വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. 


ALSO READ: New coronavirus variant: രാജ്യത്ത് വീണ്ടും ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി


പുതിയ വാക്‌സിൻ നയം നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് 50,000 കോടി രൂപയുടെ ചിലവ് വരുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ആവശ്യമായ ഫണ്ട്  ഇപ്പോൾ രാജ്യത്ത് ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇപ്പോൾ പരീക്ഷണം നടന്ന് കൊണ്ടിരിക്കുന്ന ബയോളോജിക്കൽ ഇ യുടെ 30 കോടി കോവിഡ് വാക്‌സിനും കേന്ദ്ര സർക്കാർ ഓർഡർ നൽകിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.