ഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 07:27 PM IST
  • രാജ്യത്തെ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും
  • വാക്സൻ വിതരണം കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി.
  • ജൂൺ 21 മുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകും
  • സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് കേന്ദ്രം ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നത്.
ഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും

New Delhi : രാജ്യത്തെ വാക്സിൻ നയത്തിൽ (Vaccine Policy) മാറ്റം വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). രാജ്യത്തെ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും കോവിഡ് വാക്സിൻ (COVID Vaccine) സൗജന്യമായി നൽകുമെന്നും വാക്സൻ വിതരണം കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി എന്ന് അൽപ സമയത്തിന് മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. 

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. വാക്സിൻ നിർമാതാക്കളിൽ കേന്ദ്രം നേരിട്ട് നിർമിക്കുന്ന വാക്സിനുകളുടെ 75 ശതമാനം വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. 

ALSO READ : India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,00,636 പേർക്ക്

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് കേന്ദ്രം ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നത്. വാക്സിനേഷൻ ആദ്യഘട്ടം പോലെ ജൂൺ 21 മുതൽ കേന്ദ്രം നേരിട്ട് വാക്സിൻ സംസ്ഥാനങ്ങൾക്ക് എത്തിച്ച് നൽകും. രണ്ടാം ഘട്ടത്തിലാണ് വാക്സിൻ വിതരണത്തിന്റെ ഒരു ഭാഗം സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. 

എല്ലാ കേന്ദ്രീകരിക്കാതെ സംസ്ഥാനതലത്തിൽ എല്ലാവരിലും വാക്സിൻ എത്തിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനങ്ങൾ അത് കേന്ദ്രം നേരിട്ട് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കെയാണ് പ്രധാനമന്ത്രി ഇക്കാര്യം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചത്. 

ALSO READ : Corona Orign: കൊറോണ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ചൈനയുടെ പൂര്‍ണ്ണ സഹകരണം ആവശ്യമെന്ന് US വിദേശകാര്യ സെക്രട്ടറി Antony Blinken

കൂടാതെ രാജ്യം 100 വർഷത്തിനിടെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണിത്. അതിനെതിരെയുള്ള പോരാട്ടം ഇനിയും തുടരുകയാണ്. ലോകരാജ്യങ്ങളെ പോലെ ഇന്ത്യയും മഹാമാരിമൂലം ഉണ്ടായ കഠിനമായ വേദനയിലൂടെ കടന്ന് പോയി എന്ന് പ്രധാനമന്ത്രി അറിയിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടം കർശനമായ കോവിഡ് മാനദണ്ഡങ്ങൾ കൊണ്ടെ സാധിക്കൂ എന്ന് പ്രധാനമന്ത്രി അറിയിച്ചു.

ALSO READ : CoronaVac COVID-19 Vaccine : മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ കൊറോണവാക് കോവിഡ് 19 വാക്‌സിന് അനുമതി നൽകി ചൈന

കേന്ദ്രത്തിന് കോവിഡ് വാകിസൻ നയത്തെ കഴിഞ്ഞ കുറെ നാളുകളായി സുപ്രീം കോടതി വിമർശനം ഉയർത്തിയിരുന്നു. വാക്സിൻ വിതരണ നയത്തിലെ അപകതകളെ കുറിച്ച് കോടതിയലെ വാദങ്ങൾ നിലനിൽക്കവെയാണ് കേന്ദ്രത്തിന് നയം മാറ്റം. 45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനും 45ന് താഴെയുള്ളവർക്ക് പണം നൽകി വാക്സിൻ ലഭ്യമാക്കാനുമുള്ള തീരുമാനം വിവേചനപരമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News