ന്യൂ ഡൽഹി : രാജ്പഥും അതിനോട് അനുബന്ധിച്ചുള്ള സെൻട്രൽ വിസ്ത പുൽ മൈതാനത്തിന്റ് പേരുമാറ്റവുമായി കേന്ദ്ര സർക്കാർ. പകരം കർത്തവ്യ പഥ് എന്ന് പുതിയ പേര് നൽകും. രാഷ്ട്രപതി ഭവൻ മുതൽ നേതാജി പ്രതിമ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയിരിക്കുന്നത്. അടിമത്തത്തിന്റെ അവസാന ശേഷിപ്പുമില്ലാതാക്കുമെന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്പഥിന്റെ പേര് മാറ്റം. 
 
പുതുക്കി പണിത സെൻട്രൽ വിസ്തയുടെ ഉദ്ഘോടനം സെപ്റ്റംബർ 8ന് നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്പഥിന്റെ പേരുമാറ്റം. ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ് അഞ്ചാമന് ആദരസൂചകമായി കിങ്സ് വേ എന്ന പേരാണ് രാജ്പഥായി ഉപയോഗിച്ചിരുന്നത്. ഇത് ഇന്ത്യയുടെ അടിമത്തത്വത്തെ ബന്ധിപ്പിക്കുന്നതിനാലാണ് കേന്ദ്രം പേരുമാറ്റാൻ തീരുമാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Teacher's Day 2022: ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച രാജ്യങ്ങള്‍ ഏതാണ്? ഇന്ത്യയുടെ സ്ഥാനം അറിയാം



ഇത് മറ്റൊരു ഉദ്ദാഹരണമാണ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ഇന്ത്യൻ നാവിക സേനയുടെ ഔദ്യോഗിക പതാകയ്ക്ക് മാറ്റം വരുത്തിയത്. സെന്റ് ജോർജ് ക്രോസ് നീക്കം ചെയ്ത നേവിയുടെ പാതാകയിൽ ഛത്രപതി ശിവജിയുടെ ചിഹ്നം ആലേഖനം ചെയ്യുകയായിരുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പാതയായ റേസ് കോഴ്സിന് ലോക് കല്യാൺ മാർഗ് എന്നും കേന്ദ്രം മാറ്റി. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.