ഏറ്റവും മികച്ച പോലീസ് സ്‌റ്റേഷന്‍; ഇടം നേടാനാകാതെ കേരളാ പോലീസ്!
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മികച്ച പത്ത് പോലീസ് സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഇടം നേടാനാകാതെ കേരള പോലീസ്. രാജ്യത്തെ മികച്ച് പത്ത് പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാം സ്ഥാനം ആന്‍ഡമാന്‍ നിക്കോബാറിലെ അബെര്‍ദീന്‍ പോലീസ് സ്‌റ്റേഷനാണ്.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മികച്ച പത്ത് പോലീസ് സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഇടം നേടാനാകാതെ കേരള പോലീസ്. രാജ്യത്തെ മികച്ച് പത്ത് പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാം സ്ഥാനം ആന്‍ഡമാന്‍ നിക്കോബാറിലെ അബെര്‍ദീന്‍ പോലീസ് സ്‌റ്റേഷനാണ്.
ഗുജറാത്തിലെ ബാലസിനോര്‍, മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ എന്നീ സ്റ്റേഷനുകള്‍ പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ 10-ാം സ്ഥാനത്ത് പോലും കേരള പോലീസിന് ഇടം നേടാന്‍ കഴിഞ്ഞില്ല. തമിഴ്‌നാടിലെ എഡബ്ള്യുപിസി തേനി പോലീസ് സ്‌റ്റേഷന്‍ നാലാം സ്ഥാനം നേടി.
അരുണാചല്‍ പ്രദേശ്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസ് സ്‌റ്റേഷനുകളും പട്ടികയില്‍ ഇടം നേടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളിലെ ഇടപെടലുകള്‍, ഭൂമി സംബന്ധമായ കേസുകളിലെ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് മികച്ച പത്ത് സ്റ്റേഷനുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
രാജ്യത്തെ ആയിരത്തോളമുള്ള മികച്ച പോലീസ് സ്‌റ്റേഷനുകളില്‍ നിന്നാണ് ഏറ്റവും മികച്ച പത്തെണ്ണം തെരഞ്ഞെടുത്തതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.