Central Bank of India: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 5000 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
Central Bank of India Recruitment 2023: ഉദ്യോഗാർഥികൾ അപ്രന്റിസ്ഷിപ്പ് പോർട്ടൽ apprenticeshipindia.gov.inൽ രജിസ്റ്റർ ചെയ്യണം. ഇതിന് ശേഷം മാത്രമേ ബാങ്കിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാൻ സാധിക്കൂ.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റിസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഇന്ന് പൂർത്തിയാക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് centralbankofindia.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ മൂന്നാണ്. ഓൺലൈൻ പരീക്ഷ ഏപ്രിൽ രണ്ടാമത്തെ ആഴ്ചയോടെ നടക്കും.
ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 5000 തസ്തികകളിലെ ഒഴിവുകൾ നികത്തും. ബാങ്കിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ അപ്രന്റിസ്ഷിപ്പ് പോർട്ടൽ apprenticeshipindia.gov.inൽ രജിസ്റ്റർ ചെയ്യണം. അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ 100 ശതമാനം പ്രൊഫൈൽ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥിക്ക് മാത്രമേ അപ്രന്റിസ്ഷിപ്പിനായി ബാങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ടാകൂ.
യോഗ്യതാ മാനദണ്ഡം: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകൾ.
തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ എഴുത്തുപരീക്ഷ (ഒബ്ജക്റ്റീവ് തരം) അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ എഴുത്തുപരീക്ഷയിൽ അഞ്ച് ഭാഗങ്ങൾ അടങ്ങിയിരിക്കും 1. ക്വാണ്ടിറ്റേറ്റീവ്, ജനറൽ ഇംഗ്ലീഷ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂട്ട് കമ്പ്യൂട്ടർ പരിജ്ഞാനവും 2. ബേസിക് റീട്ടെയിൽ ലയബിലിറ്റി പ്രോഡക്ട്സ് 3. ബേസിക് റീട്ടെയിൽ അസറ്റ് പ്രോഡക്ട്സ് 4. ബേസിക് ഇൻവെസ്റ്റ്മെന്റ് പ്രോഡക്ട്സ് 5. ബേസിക് ഇൻഷുറൻസ് പ്രോഡക്ട്സ്.
പ്രധാനപ്പെട്ട തിയതികൾ:
ഓൺലൈൻ രജിസ്‌ട്രേഷനുള്ള ആരംഭ തീയതി: മാർച്ച് 20, 2023
ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി: ഏപ്രിൽ മൂന്ന്, 2023
ഓൺലൈൻ എഴുത്തുപരീക്ഷയുടെ തീയതി: ഏപ്രിൽ രണ്ടാമത്തെ ആഴ്ച
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...