BECIL Recruitment 2023: ബിഇസിഐഎല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ട വിധം, ശമ്പളം എന്നിവ അറിയാം

BECIL Recruitment: യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് becil.com എന്ന ബിഇസിഐഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 12 ആണ്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 09:56 AM IST
  • ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി വിവിധ തസ്തികകളിലെ 155 ഒഴിവുകൾ നികത്തും
  • അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 12 ആണ്
BECIL Recruitment 2023: ബിഇസിഐഎല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ട വിധം, ശമ്പളം എന്നിവ അറിയാം

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ) ഡിഇഒ, റേഡിയോഗ്രാഫർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് becil.com എന്ന ബിഇസിഐഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി വിവിധ തസ്തികകളിലെ 155 ഒഴിവുകൾ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 12 ആണ്.

ബിഇസിഐഎൽ റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 50 തസ്തികകൾ
ശമ്പളം: 20,202 രൂപ

പേഷ്യന്റ് കെയർ മാനേജർ (പിസിഎം): 10 തസ്തികകൾ
ശമ്പളം: 30,000 രൂപ. 

പേഷ്യന്റ് കെയർ കോർഡിനേറ്റർ: 25 തസ്തികകൾ
ശമ്പളം: 21,970 രൂപ 

റേഡിയോഗ്രാഫർ: 50 തസ്തികകൾ
ശമ്പളം: 25,000 രൂപ 

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്: 20 തസ്തികകൾ
ശമ്പളം: 21,970 രൂപ 

തിരഞ്ഞെടുപ്പ് പ്രക്രിയ

സ്‌കിൽ ടെസ്റ്റുകൾ/ഇന്റർവ്യൂ/ഇന്ററാക്ഷൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഉദ്യോഗാർത്ഥികളെ ഇ-മെയിൽ/ടെലിഫോൺ വഴി ഈ വിവരങ്ങൾ അറിയിക്കും.

അപേക്ഷാ ഫീസ്

ജനറൽ- 885 രൂപ (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 590 രൂപ അധികമായി അടയ്ക്കണം)
OBC- 885 രൂപ (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 590 രൂപ അധികമായി അടയ്ക്കണം)
SC/ST- 531 രൂപ (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 354 രൂപ അധികമായി അടയ്ക്കണം)
എക്സ്-സർവീസ്മാൻ - 885 രൂപ (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 590 രൂപ അധികമായി അടയ്ക്കണം)
സ്ത്രീകൾ- 885 രൂപ (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 590 രൂപ അധികമായി അടയ്ക്കണം)
EWS/PH - Rs.531/- (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 354 രൂപ അധികമായി അടയ്ക്കണം)

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് becil.com അല്ലെങ്കിൽ becilregistration.com എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മറ്റ് അപേക്ഷാ രീതികളൊന്നും സ്വീകരിക്കുന്നതല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News