ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടന സെപ്റ്റംബറോടെ നടപ്പിലാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൌണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനു ശേഷമാകും പുന:സംഘടന എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും തീരുമാനം.


നിലവില്‍, വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുന:സംഘടനയുടെ തിരക്കിലാണ്  ബിജെപി. കേരളത്തില്‍ നിന്നും സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


ഒന്നാം ഘട്ട 'അണ്‍ലോക്ക്' നാളെ മുതല്‍; ബീച്ചുകളും പാര്‍ക്കുകളും തുറക്കും...


2020 വര്‍ഷത്തെ ബജറ്റിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വലതുപക്ഷ സൈദ്ധാന്തികന്‍ സ്വപന്‍ ദാസ് ഗുപ്ത, നിതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് എന്നിവരും മന്ത്രിസഭയിലെത്തിയേക്കും.


കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായി പശ്ചിമബംഗാളിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ  സ്വപൻദാസ് ഗുപ്തയെ പരിഗണിച്ചേക്കും. 


കൊറോണ: കേരളത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു, ആകെ മരണം 10


 


ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഉള്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 370 ദുര്‍ബലപ്പെടുത്തി, CAA-NRC പ്രതിഷേധങ്ങള്‍, അയോധ്യ കേസ് വിധി, JNU വിദ്യാര്‍ത്ഥി പ്രക്ഷോഭം, ഡല്‍ഹി കലാപം എന്നിങ്ങനെ പല കാര്യങ്ങള്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ മന്ത്രിസഭയ്ക്ക് മങ്ങലേല്‍ക്കാന്‍ കാരണമായി. 


എന്നാല്‍, ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ഇന്ത്യ കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ നടത്തിയ പോരാട്ടം ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ നേടി. നിരവധി ലോക നേതാക്കള്‍, അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ രാജ്യത്തിന്‍റെ പ്രതിരോധ നടപടികളെ പുകഴ്ത്തി രംഗത്തെത്തി. 


ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍: സമയ൦, സ്റ്റോപ് -കൂടുതല്‍ വിവരങ്ങള്‍... 


കൂടാതെ. ആഗോള ഡേറ്റ ഇന്റലിജന്‍സ് സംരംഭമായ മോണിംഗ് കണ്‍സള്‍ട്ട് ഏപ്രിലില്‍ നടത്തിയ സര്‍വേയില്‍ ലോകത്തിലെ പത്ത് പ്രമുഖ നേതാക്കളില്‍ ഒരാളായി മാറാന്‍ മോദിടക്ക് സാധിച്ചു.