ഒന്നാം ഘട്ട 'അണ്‍ലോക്ക്' നാളെ മുതല്‍; ബീച്ചുകളും പാര്‍ക്കുകളും തുറക്കും...

ഒന്നാം ഘട്ട അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 'Mission Begin Again' എന്ന പേരിലാണ് അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

Last Updated : May 31, 2020, 07:55 PM IST
  • ജൂണ്‍ എട്ടിനാണ് മൂന്നാം ഘട്ടം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. 10 ശതമാനം സ്റ്റാഫുകളെയാകും അനുവദിക്കുക.
ഒന്നാം ഘട്ട 'അണ്‍ലോക്ക്' നാളെ മുതല്‍; ബീച്ചുകളും പാര്‍ക്കുകളും തുറക്കും...

മുംബൈ: ഒന്നാം ഘട്ട അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 'Mission Begin Again' എന്ന പേരിലാണ് അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ജൂണ്‍ മൂന്നിനാണ് ഒന്നാം ഘട്ടം ആരംഭിക്കുന്നത്. സൈക്ക്ലിംഗ്, ജോഗിംഗ്, ബീച്ചുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവിടങ്ങളാണ് ആദ്യം തുറക്കുക. 

വിജയ്‌ക്ക് ആണ്‍ക്കുഞ്ഞ്; അമല്‍ എന്ന പേര് നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ

രാവിലെ അഞ്ച് മുതല്‍ വൈകുന്നേരം 7 വരെയാണ് ഇവിടങ്ങളില്‍ ആളുകളെ അനുവദിക്കുക. എന്നാല്‍, സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളൊന്നും ആദ്യ ഘട്ടത്തില്‍ അനുവദിക്കില്ല. 

 

 

സാങ്കേതിക വിദഗ്തര്‍, ഇലക്ട്രീഷ്യന്‍, കീടനിയന്ത്രണം എന്നിവര്‍ക്ക് ജോലികള്‍ പുനരാരംഭിക്കാം. ഇവര്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കൂടാതെ, എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ജൂണ്‍ മൂന്ന് മുതല്‍ തുറക്കും. 15 ശതമാനം ജീവാനക്കാര്‍ മാത്രമാകും ഓഫീസുകളില്‍ ഉണ്ടാകുക. 

പിന്നല്ല! കഞ്ഞികുടി മുട്ടിച്ചു; വെട്ടുകിളി ബിരിയാണി മുതല്‍ പൊരിച്ചത് വരെ..

 

ജൂണ്‍ അഞ്ചിനാണ് രണ്ടാം ഘട്ടം. വിപണന കേന്ദ്രങ്ങളാണ് ഈ ഘട്ടത്തില്‍ തുറക്കുക. മാളുകളും, മാര്‍ക്കാറ്റ് കോംപ്ലക്സുകളും ഇതില്‍ ഉള്‍പ്പെടില്ല. അനാവശ്യമായ ദീര്‍ഘദൂര യാത്രകള്‍ അനുവദിക്കില്ല. ആവശ്യ സേവനങ്ങള്‍ക്കായി മാത്രം ടാക്സികളും ഓട്ടോകളും ഓടണമെന്നും ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മാത്രമേ വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. 

പതിനാലാം വയസില്‍ പൂജയ്ക്കിടെ ആര്‍ത്തവം, അന്ന് ഫെമിനിസ്റ്റായി...

 

ജൂണ്‍ എട്ടിനാണ് മൂന്നാം ഘട്ടം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. 10 ശതമാനം സ്റ്റാഫുകളെയാകും അനുവദിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‍, പരിശീലന സ്ഥാപനങ്ങള്‍, മെട്രോ റെയില്‍, സിനിമാ ഹാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍,  ഓഡിറ്റോറിയം, വലിയ യോഗങ്ങൾ, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, എന്നീ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ല.

More Stories

Trending News