Unlock 4: ശ്രദ്ധിക്കുക.. മെട്രോ സർവീസിനുള്ള മാർഗനിർദ്ദേശങ്ങൾ ഇതാണ്..!
യാത്രാക്കാർ ആരോഗ്യസേതു ആപ് നിർബന്ധമായും ഉപയോഗിക്കണം. കൂടാതെ പണമിടപാടുകൾക്കായി സ്മാർട്ട് കാർഡുകൾ, ഓൺലൈൻ കാശലെസ് മാർഗങ്ങൾ എന്നിവ സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യുഡൽഹി: Unlock 4 ന്റെ ഭാഗമായി സെപ്റ്റംബർ 7 മുതൽ മെട്രോ സർവീസുകൾ തുടങ്ങും എന്ന കര്യം നിങ്ങൾ ഏവരും അറിഞ്ഞിരിക്കുമല്ലോ അല്ലെ.. എന്നാൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അതെന്തൊക്കെയാണെന്ന് നോക്കാം...
ആറ് മിനിറ്റിന്റെ ഇടവേളകളിൽ ആയിരിക്കും മെട്രോ സർവീസ് നടത്തുക. യാത്രക്കാർ ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കുക. മാസ്ക്കുകൾ ധരിക്കുന്നത് നിർബന്ധമാണ്. യാത്രക്കാരെ സിസിടിവി വഴി നിരീക്ഷിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിടും. സ്റ്റേഷനുകളിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ട്രയിനുകളുടെ ഇടവേളകൾ ക്രമപ്പെടുത്തിയിട്ടുണ്ട്.
Also read: ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
യാത്രാക്കാർ ആരോഗ്യസേതു ആപ് നിർബന്ധമായും ഉപയോഗിക്കണം. കൂടാതെ പണമിടപാടുകൾക്കായി സ്മാർട്ട് കാർഡുകൾ, ഓൺലൈൻ കാശലെസ് മാർഗങ്ങൾ എന്നിവ സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വിശാലമായ നെറ്റ് വർക്കാണ് ഡൽഹി മെട്രോയുടേത് അതുകൊണ്ടുതന്നെ ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നതും ഡൽഹി മെട്രോയ്ക്കാണെന്നും മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
Also read: കൊറോണ ബാധിച്ച് മരിച്ച ഫാർമസിസ്റ്റിന്റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ചെക്ക് കൈമാറി
ആദ്യഘട്ടത്തിൽ ഒരു വരി മാത്രമാണ് തുറക്കുന്നതെന്നും അതും രാവിലെ 11 മണി വരേയും വൈകുന്നേരം 4 മുതൽ 8 വരെയുമായിരിക്കും സർവീസ് ഉണ്ടാകുകയെന്ന് ഡൽഹി മെട്രോ കോർപറേഷൻ ചീഫ് മങ്കു സിങ് അറിയിച്ചു. മാർഗനിർദ്ദേശങ്ങൾ പ്രകാരം സർവീസ് നടത്തുന്നതിനായി ഡൽഹി, നോയിഡ, ചെന്നൈ, കൊച്ചി, ബംഗളൂരു, മുംബൈ, ജയ്പൂർ , ഹൈദരാബാദ്, നാഗ്പൂർ, കൊൽക്കത്ത, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മെട്രോ അധികൃതർ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ ഈ മാസം മെട്രോ സർവീസ് പുനരാരംഭിക്കുകയില്ല എന്നാണ് തീരുമാനം.
സർവീസുകളുടെ സമയക്രമം യാത്രക്കാരുടെ എണ്ണം എന്നിവ അതാത് മെട്രോ സർവീസുകൾ നടത്തുന്ന കമ്പനികൾക്ക് തീരുമാനിക്കാം.