ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മനദണ്ഡങ്ങൾ  പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനൊരു നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.    

Last Updated : Sep 2, 2020, 07:25 PM IST
    • ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
    • ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനൊരു നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യുഡൽഹി: പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ രംഗത്ത്.  കേന്ദ്ര ഐടി മന്ത്രാലയത്തിന്റെതാണ് ഈ നടപടി.  സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം.  

ഇന്ത്യ-ചൈന സംഘർഷത്തിന്റെ  പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഈ നീക്കം.  നിരോധിച്ച ആപ്പുകളിൽ വീചാറ്റ് റീഡിംഗ്, പബ്ജി ലൈറ്റ്, വീ ചാറ്റ് വര്‍ക്ക്, ലിവിക്, സൈബര്‍ ഹണ്ടര്‍, സൈബര്‍ ഹണ്ടര്‍ ലൈറ്റ്, ലൈഫ് ആഫ്റ്റര്‍, സ്മാര്‍ട്ട് ആപ്പ് ലോക്ക്, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ലിറ്റില്‍ ക്യൂ ആല്‍ബം എന്നിവയും ഉൾപ്പെടുന്നു.  ഗെയിമിംഗ് ആപ്പുകള്‍ക്കും ക്യാമറ ആപ്ലിക്കേഷനുകള്‍ക്കും പുറമെ ചില ലോഞ്ചറുകളും  നിരോധിച്ചവയുടെ പട്ടികയിലുണ്ട്.

Also read: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മനദണ്ഡങ്ങൾ  പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനൊരു നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.  കേന്ദ്ര ആഭ്യന്തര മന്ത്രാലയവും  ഐടി മന്ത്രാലയവും  ചേർന്നാണ്  ആപ്പുകളുടെ വിവര ശേഖരണവും നിരീക്ഷണവും പരിശോധനയും നടത്തിയത്.  ഇതിൽ ഈ ആപ്പുകളുടെ ഭാഗത്തുനിന്നും രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയുയർത്തുന്ന നീക്കങ്ങൾ ഉണ്ടാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. 

ഇന്ത്യാ ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. 

 

 

More Stories

Trending News