Job Alerts: മാസ ശമ്പളം ഒന്നര ലക്ഷത്തിനും മുകളിൽ; എൻഎംഡിസി ലിമിറ്റഡിൽ എക്സിക്യുട്ടീവ് ട്രെയിനി
യുജിസി നെറ്റിൽ ലഭിച്ച് മാർക്ക് പ്രധാനപ്പെട്ട മാനദണ്ഡമാണ്
സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത. എൻഎംഡിസി ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 25 ആണ് അപേക്ഷയുടെ അവസാന തീയതി. ഉദ്യോഗാർത്ഥികൾക്ക് എൻഎംഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.nmdc.co.in വഴി അപേക്ഷിക്കാം. ആകെ 29 തസ്തികകളിലാണ് വിഞ്ജാപനം.
വിദ്യാഭ്യാസ യോഗ്യത, ശമ്പളം
അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം/ ബിരുദാനന്തര ബിരുദം/ പിജി ഡിപ്ലോമ/ എംബിഎ. UGC-NET ഡിസംബർ 2022, ജൂൺ 2022 എന്നിവയിലെ ക്വാൽ സ്‌കോർ, GD എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 50,000 രൂപ മുതൽ 1,80,000 രൂപ വരെ പ്രതിമാസ ശമ്പളം നൽകും.
അപേക്ഷാ ഫീസ്, ഒഴിവുകളുടെ എണ്ണം
റിക്രൂട്ട്മെന്റിന് അപേക്ഷകർ 500 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. SC/ST/PWD/Ex-Servicemen വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.മൊത്തം 29 ഒഴിവുകളാണ് നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലുള്ളത്. 13 തസ്തികകൾ അൺ റിസർവ്ഡ് വിഭാഗത്തിനും 6 ഒബിസിക്കും 4 എസ്‌സിക്കും 2 എസ്‌സിക്കും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഓൺലൈനായാണ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത്. www.nmdc.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കരിയർ ഓപ്ഷൻ തിരഞ്ഞെടുക്കണം. എക്‌സിക്യൂട്ടീവ് ട്രെയിനി ജോലി ഒഴിവുകളിൽ ക്ലിക്ക് ചെയ്യാം.
വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഓൺലൈനായി അപേക്ഷിക്കാവൂ. അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച് ഓൺലൈൻ ഫോം പൂരിപ്പിക്കുക. ഉദ്യോഗാർഥിയുടെ ആവശ്യാനുസരണം ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...