ന്യൂഡല്‍ഹി: വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് സൗജന്യ പഠനം തുടരാം. ഇതിനായി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന്‍റെ പരിധി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോരാട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകം, യൂണിഫോം എന്നിവയ്ക്കായി ചിലവാകുന്ന തുക സര്‍ക്കാര്‍ തിരിച്ചു നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.


എന്നാല്‍ 2017 ജൂലൈയില്‍ സര്‍ക്കാര്‍ ഈ തുക 10,000 രൂപയായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ഡിസംബറില്‍ ഈ തുക വെട്ടിച്ചുരുക്കരുതെന്ന് ആവശ്യപ്പെട്ട് നാവിക സേനാ മേധാവി സുനില്‍ ലാംബ പ്രതിരോധമന്ത്രി നിര്‍മല സിതാരാമന് കത്ത് നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ അഭ്യർത്ഥന മാനിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ തീരുമാനം പുനപരിശോധിക്കുകയായിരുന്നു. 


ബംഗ്ലാദേശുമായുള്ള യുദ്ധത്തിനു ശേഷം 1971 ലാണ് ഈ പദ്ധതി ആരംഭിച്ചത്.