Remal Cyclone: റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, ജാ​ഗ്രത നിർദ്ദേശം ഈ സംസ്ഥാനങ്ങളിൽ

റീമൽ ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 

Written by - Zee Malayalam News Desk | Last Updated : May 26, 2024, 06:03 AM IST
  • ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും കരതൊടുക.
  • ഇതേതുടർന്ന് പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
  • പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Remal Cyclone: റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, ജാ​ഗ്രത നിർദ്ദേശം ഈ സംസ്ഥാനങ്ങളിൽ

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും കരതൊടുക. ഇന്ന് അർദ്ധരാത്രിയോടെ ബംഗാളിലെ ഖേപുപാറയ്ക്കും സാഗർ ദ്വീപിനും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുക. ഇതേതുടർന്ന് പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കൂടാതെ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 

അതേസമയം ഇന്ന് കരതൊടുന്ന റീമൽ ചുഴലിക്കാറ്റ് കേരളത്തിന് കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് വ്യക്തമാകുന്നത്. റീമൽ ചുഴലിക്കാറ്റിന്‍റെ ശക്തി മറ്റന്നാളോടെ കുറയും. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യത്തൊലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുന്നറിയിപ്പ് ഇങ്ങനെ
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇത് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി (severe cyclonic storm)മാറി അർധരാത്രിയോടെ ബംഗ്ലാദേശ് - സമീപ പശ്ചിമ ബംഗാൾ - തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ വരും മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News