ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിൽ കേന്ദ്ര സംഘം (Central team)  കേരളത്തിലെത്തി സ്ഥിതി​ഗതികൾ വിലയിരുത്തും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തും. രോ​ഗവ്യാപനം (Covid cases) കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര സംഘം വീണ്ടും സന്ദർശനം നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോ​ഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് കേന്ദ്ര സംഘത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനമായത്. ത്രിപുര, ഒഡീഷ, ഛത്തീസ്​ഗഢ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കേന്ദ്രസം​ഘത്തെ അയക്കും. രോ​ഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ കേന്ദ്ര സംഘം എത്തി സ്ഥിതി​ഗതികൾ വിലയിരുത്തും.


ALSO READ: Covid Death Compensation: കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ 5000-ൽ കൂടും, നഷ്ട പരിഹാരം കൊടുക്കാൻ കേരളം വെള്ളം കുടിക്കും


കർശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ (Lockdown) നടപ്പാക്കിയിട്ടും കേരളത്തിൽ രോ​ഗബാധ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുകളിൽ തുടരുകയാണ് ഇപ്പോഴും. വൈറസിന്റെ പുതിയ വകഭേദ​ങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.


ആറം​ഗ ആരോ​ഗ്യവിദ​ഗ്ധരാണ് കേന്ദ്രസംഘത്തിൽ ഉണ്ടാകുക. സംസ്ഥാനത്ത് എത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതി​ഗതികളും വെല്ലുവിളികളും വിലയിരുത്തും. പിന്നീട് രോ​ഗവ്യാപനം കുറയ്ക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൽകും. ആരോ​ഗ്യ വകുപ്പുമായി (Health department) ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തലാണ് കേന്ദ്രസംഘത്തിന്റെ ചുമതല.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ആദ്യമായി കോവിഡ് മരണനിരക്ക് 200 പിന്നിട്ടു, കോവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ


പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. രുചി ജെയ്ന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. രോ​ഗവ്യാപനം കുറയ്ക്കുന്നതിനുള്ള മാർ​ഗനിർദേശങ്ങൾ നൽകാനും രോ​ഗവ്യാപനം കുറയ്ക്കാനും വി​​​ദ​ഗ്ധ സംഘം സംസ്ഥാനത്തെ സഹായിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.


നിലവിൽ കേരളത്തിൽ പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുന്നില്ല. ടിപിആർ 10 ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം വിദ​ഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.