Covid Death Compensation: കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ 5000-ൽ കൂടും, നഷ്ട പരിഹാരം കൊടുക്കാൻ കേരളം വെള്ളം കുടിക്കും

നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീര്‍ണമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 11:21 AM IST
  • മരണസര്‍ട്ടിഫിക്കറ്റില്‍ പലപ്പോഴും കൃത്യമായ മരണകാരണം രേഖപ്പെടുത്താറില്ലെന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു
  • ഇതിനിടയിലാണ് കൊവിഡ് അനബന്ധ മരണം പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്ന നിര്‍ദേശം
  • ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ മരണകാരണം നിര്‍ണയിച്ച് രേഖ നല്‍കണമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
Covid Death Compensation: കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ 5000-ൽ കൂടും, നഷ്ട പരിഹാരം കൊടുക്കാൻ കേരളം വെള്ളം കുടിക്കും

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാവുന്നതോടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം നടത്തേണ്ടി വരിക വന്‍ പൊളിച്ചെഴുത്ത്. ഇക്കാര്യത്തില്‍ കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശത്തിന് കാത്തിരിക്കുകയാണ് സംസ്ഥാനം. 

നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീര്‍ണമാണ്.

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ആദ്യമായി കോവിഡ് മരണനിരക്ക് 200 പിന്നിട്ടു, കോവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ

വലിയ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് കൊവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്ന് ജില്ലാതലത്തിലേക്ക് മാറ്റിയത്. നിലവില്‍ ജില്ലാ തല കമ്മിറ്റിയാണ് കൊവിഡ് മരണം തീരുമാനിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ മരണകാരണം നിര്‍ണയിച്ച് രേഖ നല്‍കണമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

 മരണസര്‍ട്ടിഫിക്കറ്റില്‍ പലപ്പോഴും കൃത്യമായ മരണകാരണം രേഖപ്പെടുത്താറില്ലെന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. നിലവില്‍ കൊവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ട്.

ALSO READ: Covid Updates; രാജ്യത്ത് പുതുതായി 1,32,788 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 24 മണിക്കൂറിനിടെ 3,207 കൊവിഡ് മരണം

ഇതിനിടയിലാണ് കൊവിഡ് അനബന്ധ മരണം പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്ന നിര്‍ദേശം. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ കേരളം മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ രീതി പൊളിച്ചെഴുതേണ്ടി വരും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News