ന്യൂഡൽഹി: രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം (New IT Laws) വരുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ (Central Government) ഒരുങ്ങിയതായി അദ്ദേഹം പറഞ്ഞു‌‌. ഇൻ്റർനെറ്റ് ഉപയോഗത്തിൽ (Internet Usage) തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാകും പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.


Also Read: Bhopal hospital fire; മരണസംഖ്യ 12, ഡയറക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോ​ഗസ്ഥരെ നീക്കി


രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണലുകളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാകും പുതിയ ഡിജിറ്റൽ നിയമം നടപ്പിലാക്കുക. ‘സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കരുത്. ഇന്റർനെറ്റ് സുരക്ഷിതവും ഉപഭോക്താക്കൾക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാർ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ചില നിയമങ്ങൾ നിലവിൽ വരണം’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു


നിയമരൂപീകരണത്തിൻ്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും 2022 ഓടെ നിയമരൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 


Also Read: Mullaperiyar Dam Decommission : മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി


കേരളത്തിൽ നിക്ഷേപം വരണമെങ്കിൽ അനുകൂല സാഹചര്യം ഒരുക്കണമെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar) പറഞ്ഞു. വികസനം ഉണ്ടാകണമെങ്കിൽ മനോഭാവം മാറണം. കാലങ്ങളായി ഉണ്ടായ പ്രതികൂല പ്രതിച്‌ഛായ കേരളം (Kerala) ഉടൻ മാറ്റണം. പല കമ്പനികളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കുന്നു. പ്രതിച്‌ഛായ മാറിയില്ലെങ്കിൽ കേരളത്തിന് വികസനം അന്യമാകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.