Bhopal hospital fire; മരണസംഖ്യ 12, ഡയറക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോ​ഗസ്ഥരെ നീക്കി

സംഭവത്തെ തുടർന്ന് ആശുപത്രി ഡയറക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോ​ഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 06:00 PM IST
  • ഭോപാൽ ആശുപത്രി തീപിടിത്തത്തിൽ മരണസംഖ്യ 12 ആയി.
  • സിപിഎ സബ് എഞ്ചിനീയർ (ഇലക്ട്രിസിറ്റി വിംഗ്) അവധേഷ് ബദൗരിയയെ സസ്പെൻഡ് ചെയ്തു.
  • ആശുപത്രി ഡയറക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോ​ഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കി.
Bhopal hospital fire; മരണസംഖ്യ 12, ഡയറക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോ​ഗസ്ഥരെ നീക്കി

Bhopal: കമല നെഹ്‌റു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ (Hospital Fire) എട്ട് നവജാത ശിശുക്കൾ (Infants Died) കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 12 ആയി. തിങ്കളാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ നേരത്തെ 4 കുട്ടികൾ മരിച്ചിരുന്നു.

സംഭവത്തെ തുടർന്ന് ആശുപത്രി ഡയറക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോ​ഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കി. അതേസമയം, സിപിഎ സബ് എഞ്ചിനീയർ (ഇലക്ട്രിസിറ്റി വിംഗ്) അവധേഷ് ബദൗരിയയെ സസ്പെൻഡ് ചെയ്തു.

Also Read: Bhopal Hospital Fire: ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശം

ആശുപത്രിയുടെ മൂന്നാം നിലയിൽ പീഡിയാട്രിക് വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്  ഷോർട്ട് സർക്യൂട്ടാണ് (Short Circuit) തീപ്പിടിത്തത്തിന് കാരണമായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്‌നിശമനസേന തീ അണച്ചെങ്കിലും 12 കുട്ടികളുടെ ജീവനാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

Also Read: Fire at Bhopal Hospital: ഭോപ്പാൽ ആശുപത്രിയിൽ അഗ്നിബാധ; 4 കുഞ്ഞുങ്ങൾ വെന്തുമരിച്ചു

സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും (Government Private Hospitals) അഗ്നി സുരക്ഷാ ഓഡിറ്റ് (Fire Safety Audit) നടത്താനും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ (Shivraj Singh Chouhan) നിർദേശിച്ചു. ഓഡിറ്റ് നടത്താത്ത ആശുപത്രികളുടെയും നടത്തിയ ആശുപത്രികൾ ഏതൊക്കെ എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News