ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ​ഗർഭിണികളിൽ ഈ അസുഖം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ രോ​ഗം ബാധിച്ച ​ഗർഭിണികളെയും, അവരുടെ ​ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കണം. അവരെ നിരന്തരമായി നിരീക്ഷിക്കുന്നത് ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രികളും ആരോ​ഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കാൻ നിർദ്ദേശമുണ്ട്. ഇതിനായി നോഡൽ ഓഫീസറെ നിയമിക്കുകയും വേണം. ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്കൂളുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടി വേണം. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി കുറയ്ക്കുന്നതിനായി സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും മുൻകരുതൽ സന്ദേശങ്ങളിലൂടെ അവബോധം സ‍ൃഷ്ടിക്കാനും കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു.


Also Read: Chennai Airport Gold Smuggling: 267 കിലോ സ്വർണം കടത്തിയ കേസിൽ എയർപോർട്ട് ഉദ്യോഗസ്ഥൻ നിരീക്ഷണത്തിൽ


ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പോലെ തന്നെ ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറൽ രോഗമാണ് സിക്ക. ഇത് മാരകമല്ലാത്ത രോഗമാണ്. എന്നിരുന്നാലും, സിക്ക ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഇത് മൈക്രോസെഫാലി എന്ന അവസ്ഥയുണ്ടാകാൻ കാരണമായേക്കാം.


അതേസമയം മഹാരാഷ്ട്രയിൽ 8 സിക്ക വൈറസ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 6 എണ്ണം പൂനെയിൽ നിന്ന് മാത്രമാണ്. ഒരെണ്ണം കോലാപൂരിലും മറ്റൊരു കേസ് സം​ഗാമ്നെറിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2016-ൽ ഗുജറാത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ സിക്ക കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.