Central Railway Recruitment 2022: സെൻട്രൽ റെയിൽവേയില്‍ ഒഴിവുകള്‍, മാർച്ച് 14 വരെ അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേയിൽ ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു മികച്ച തൊഴിൽ അവസരം.
Central Railway Recruitment 2022: ഇന്ത്യൻ റെയിൽവേയിൽ ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു മികച്ച തൊഴിൽ അവസരം.
ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (Junior Technical Associate) തസ്തികകളിലേക്ക് സെൻട്രൽ റെയിൽവേ (Central Railway) അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് cr.indianrailways.gov.in സന്ദർശിച്ച് അപേക്ഷിക്കാം.
ഈ റിക്രൂട്ട്മെന്റ് ഡ്രൈവിന് കീഴിൽ 20 ഒഴിവുകളാണ് ഉള്ളത്. ഈ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാർച്ച് 14 ആണ്.
അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യതകള്‍, പ്രധാനപ്പെട്ട തീയതികൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, പ്രായപരിധി, മറ്റ് വിശദാംശങ്ങൾ എന്നിവ പരിശോധിക്കാം
Central Railway Recruitment 2022: ഓർമ്മിക്കേണ്ട പ്രധാന കാര്യങ്ങള്‍
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 14, 2022
ഔദ്യോഗിക വെബ്സൈറ്റ്: cr.indianrailways.gov.in.
അപേക്ഷാ രീതി: ഓഫ്ലൈൻ
തസ്തികകളുടെ പേര്: ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ്
ആകെ ഒഴിവ്: 20
Also Read: BHEL Recruitment 2022: ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡില്‍ ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം
ഓരോ റിസർവ് വിഭാഗത്തിനും സംവരണം ചെയ്ത ഒഴിവുകള്‍ ഇപ്രകാരം.
ജനറല്‍: 08
എസ്സി: 03
എസ്ടി: 02
ഒബിസി: 05
EWS: 02
Central Railway Recruitment 2022: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിഇ/ ഡിപ്ലോമ/ ബിഎസ്സി ബിരുദം നേടിയിരിക്കണം.
Central Railway Recruitment 2022: പ്രായപരിധി
ജനറല്വിഭാഗങ്ങളുടെ പ്രായപരിധി 18-നും 33-നും ഇടയിലും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 18-36 വയസ്സിനും ഇടയിലാണ്. 18-നും 38-നും ഇടയിൽ പ്രായമുള്ള എസ്സി/എസ്ടി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം .
ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖത്തിനും ഹാജരാകണം.
Central Railway Recruitment 2022: അപേക്ഷാ ഫീസ്
ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് ഫീസ്. SC/ ST/ OBC/ സ്ത്രീകൾ/ ന്യൂനപക്ഷങ്ങൾ/ EWS ഉദ്യോഗാർത്ഥികൾക്ക് 250 രൂപയുമാണ് ഫീസ് നല്‍കേണ്ടത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നത് കൂടാതെ, അപേക്ഷകർക്ക് ഓഫ്ലൈൻ മോഡ് വഴിയും അപേക്ഷ നൽകാം. Deputy Chief Personnel Officer (Construction) Office of the Chief Administrative Officer (Construction), New Administrative Building, 6th Floor Opposite Anjuman Islam School, D.N. Road, Central Railway, Mumbai CSTM, Maharashtra 400001. എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...