Helmet For Kids | കുട്ടികൾക്കും ഇനി ഹെൽമെറ്റ് നിർബന്ധം; ഇല്ലെങ്കിൽ ലൈസെൻസ് സസ്പെൻഡ് ചെയ്യും
കുട്ടികൾ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുവാണെങ്കിൽ 1,000 രൂപ പിഴയും ഡ്രൈവറുടെ ലൈസെൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡും ചെയ്യും.
ന്യൂ ഡൽഹി : ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഇനി ഹെൽമെറ്റ് നിർബന്ധമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. കുട്ടികൾക്ക് ആവശ്യമായ ആകൃതിയിൽ ഹെൽമെറ്റുകൾ നിർമിക്കാൻ നിർമാണ കമ്പകൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകിട്ടുണ്ട്. പുതുക്കിയ നിയമപ്രകാരം കുട്ടികൾ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുവാണെങ്കിൽ 1,000 രൂപ പിഴയും ഡ്രൈവറുടെ ലൈസെൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡും ചെയ്യും.
1989ലെ മോട്ടോർ വെഹിക്കിൾ നിയമം ഭേദഗതി ചെയ്ത് സർക്കാർ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഹെൽമെറ്റിന് പുറമെ കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യമ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കൂടുതൽ സഞ്ചരിക്കാൻ പാടില്ലയെന്നും ഭേദഗതി ചെയ്ത നിയമത്തിൽ പറയുന്നു.
ALSO READ : നീട്ടി ഹോൺ അടിക്കുന്നത് നിർത്തിക്കോ! ഇല്ലെങ്കിൽ MVD പൂട്ടിടും
2021 ഒക്ടോബറിലാണ് ഈ നിയമവുമായി കേന്ദ്രം രംഗത്തെത്തുന്നത്. പൊതുതാൽപര്യം പരിഗണിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമെറ്റ് വേണമെന്ന് നിയമം പ്രബല്യത്തിൽ കൊണ്ടു വരികയായിരുന്നു.
അതേസമയം 2019ത് മുതൽ കേരളത്തിൽ കുട്ടികളും ഹെൽമെറ്റ് ധരിക്കണമെന്നുള്ള നിയമം പ്രബല്യത്തിൽ വന്നിട്ടുണ്ട്. സംസ്ഥാന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് മോട്ടോർ വെഹിക്കിൾ വകുപ്പ് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുവായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.