ന്യൂഡല്‍ഹി: ദീപാവലി അടുത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്‌. ഇതോടെ നിലവില്‍ 12% ആയിരുന്ന ക്ഷാമബത്ത 17 ശതമാനമായി. 


ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുകയെങ്കിലും അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.


കൂടാതെ, പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്) 5% വര്‍ധിപ്പിച്ചിട്ടുണ്ട്. 62ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. 


ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചത്‌. ക്ഷാമബത്ത വര്‍ദ്ധനവിന് ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ടാവും. ഏഴാം ശമ്പള കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്തയും ഡി ആറും വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.