Sim Card New Rules: സൈബർ തട്ടിപ്പുകൾക്ക് വിരാമമിടാന്‍ സര്‍ക്കാര്‍, മൊബൈൽ സിം കാര്‍ഡ് ഡീലർമാർക്ക് വെരിഫിക്കേഷന് ആവശ്യം
Sim Card New Rules: കഴിഞ്ഞ മാസങ്ങളിൽ 67,000 ഡീലർമാരെ കരിമ്പട്ടികയിൽപ്പെടുത്തിയതോടെയാണ് സിം ഡീലർമാരുടെ സഹകരണത്തോടെ നടക്കുന്ന സൈബർ തട്ടിപ്പുകളും സ്‌കാം കോളുകളും കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്.
New Delhi: സൈബർ തട്ടിപ്പുകൾ തടയാന്‍ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മാസങ്ങളിൽ 67,000 ഡീലർമാരെ കരിമ്പട്ടികയിൽപ്പെടുത്തിയതോടെയാണ് സിം ഡീലർമാരുടെ സഹകരണത്തോടെ നടക്കുന്ന സൈബർ തട്ടിപ്പുകളും സ്‌കാം കോളുകളും കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്.
Also Read: Ghulam Nabi Azad: ഹിന്ദുമതം ഇസ്ലാമിനേക്കാൾ വളരെ പഴക്കമുള്ളത്, ഇന്ത്യൻ മുസ്ലീങ്ങൾ മത പരിവർത്തനത്തിന്‍റെ ഫലം, ഗുലാം നബി ആസാദ്
പുതിയ നിര്‍ദ്ദേശം അനുസരിച്ച് സിം ഡീലർമാർക്കായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് (DoT) ഇനി മുതല്‍ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ ബള്‍ക്ക് കണക്ഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കിയതായും 67,000 ഡീലർമാരെ കരിമ്പട്ടികയിൽപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും എന്നും മന്ത്രി പറഞ്ഞു.
Also Read: Nehru Memorial Museum Renaming Row: നെഹ്‌റുവിന്‍റെ പ്രശസ്തി പേരിലല്ല, അദ്ദേഹത്തിന്‍റെ പ്രവൃത്തിയില്‍, രാഹുല്‍ ഗാന്ധി
സഞ്ചാര്‍ സാഥി പോർട്ടൽ ആരംഭിച്ചതിന് ശേഷം 52 ലക്ഷം കണക്ഷനുകൾ സർക്കാർ കണ്ടെത്തി നിർജീവമാക്കിയെന്നും 2023 മെയ് മുതൽ 300 സിം കാർഡ് ഡീലർമാർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൾക്ക് കണക്ഷനുകൾ നിർത്തലാക്കുന്ന സാഹചര്യത്തില്‍ പകരം ബിസിനസ് കണക്ഷൻ എന്ന പുതിയ ആശയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സ്ഥാപനത്തിന്‍റെ KYC സിം കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തിയുടെ KYC തുടങ്ങിയവയും അനിവാര്യമായിരിയ്ക്കും, അദ്ദേഹം പറഞ്ഞു.
ഈ വർഷം മെയ് മാസത്തിൽ, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ആക്റ്റിവേറ്റ് ചെയ്തതായി ആരോപിക്കപ്പെടുന്ന 1.8 ലക്ഷത്തിലധികം സിം കാർഡുകൾ പഞ്ചാബ് പോലീസ് കണ്ടെത്തി നിർജീവമാക്കിയിരുന്നു. കൂടാതെ അത്തരം സിം കാർഡുകൾ നൽകിയതിന് 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വ്യാജ രേഖകളുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം സൈബർ കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...