ന്യൂഡല്‍ഹി: പെഗാസസ്(Pegasus) ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ വിദഗ്‌ധ സമിതിക്ക്(Committee) രൂപം നൽകുമെന്ന് കേന്ദ്ര സർക്കാർ(Central Government) സുപ്രീം കോടതിയെ(Supreme Court) അറിയിച്ചു. സുപ്രീകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്(Affidavit) സർക്കാർ ഇക്കാര്യം അറിയിച്ചത്. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പെഗസസ് സോഫ്റ്റ്‌വെയറുമായി സർക്കാരിന് യാതൊരു ബന്ധമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം(Ministry of IT and Electronics) അഡീഷനൽ സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം  നൽകിയത്. ഫോൺ ചോർന്നതായി(Phone leak) കാട്ടി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരുമാണ് ഹർജി നല്‍കിയത്.  അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.


Also Read: Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം


ചില നിക്ഷിപ്‌ത താല്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു.


Also Read: Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു


കേസ് ഇന്ന് പരിഗണിക്കാൻ കോടതി മാറ്റിയതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് തലേന്ന് പെഗസസ് റിപ്പോർട്ട് പുറത്തുവിട്ടത് യാദൃച്ഛികമല്ല എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിത് എന്നായിരുന്നു ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ(Ashwini Vaishnav) ആരോപണം. പെഗസസ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിരന്തരം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു.


Also Read:  Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ് 


ഇന്ത്യയിൽ മൂന്നൂറിലധികം മൊബൈൽ ഫോൺ നമ്പറുകൾ ലക്ഷ്യമിട്ട് ചാരപ്രവർത്തനം നടന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ള ഒരാൾ, ഒരു സിറ്റിങ് സുപ്രീം കോടതി ജഡ്ജി, നിരവധി മാധ്യമപ്രവർത്തകർ, ബിസിനസുകാർ എന്നിവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.