New Delhi : പശ്ചിമ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് (West Bengal Assembly Election 2021 Results) ശേഷമുണ്ടായി അക്രമ സംഭവങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (Trinamool Congress) ജയിച്ചതിന് പിന്നാലെ ഉടലെടുത്ത അക്രമസംഭവങ്ങളുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കത്തയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ ഗൗരവമായി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. സമയം പാഴാക്കാതെ ഉടൻ ബംഗാൾ സർക്കാർ അക്രമ സംഭവങ്ങൾ നിർത്തലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കത്തിലൂടെ അറിയിച്ചുയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വൃത്തം അറിയിച്ചു.


ALSO READ : Bengal Violence : ബംഗാളിൽ ടിഎംസി പ്രവർത്തകർ നടത്തുന്ന അക്രമങ്ങളിൽ ആശങ്ക പങ്കുവെച്ച് നടി പാർവതി തിരുവോത്ത്


ബംഗാളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ അക്രമ സംഭവങ്ങൾ പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലയെന്നും അതിനർഥം സംസ്ഥാന സർക്കാർ ഇതിനായി വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ കരുതുന്നില്ലയെന്നും കേന്ദ്രം കത്തിലൂടെ വിമർശനം ഉയർത്തി. 


തുടർച്ചയായി മൂന്നാം തവണയും ബംഗാളിൽ മമത ബാനർജി അധികാരത്തിലേറയതിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് മമത തോറ്റതിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഫലം വന്ന ദിവസം രാത്രിയിൽ തന്നെ ഏകദേശം 9 ഓളം ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.


ALSO READ : ദീദി 3.0; പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു


അവസാന റിപ്പോർട്ടുകൾ 14 ബിജെി പ്രവർത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം പേർ ആക്രമണത്തിൽ ഭയന്ന് നാട് വിട്ട് പോകുകയും ചെയ്തു. 


ALSO READ : West Bengal Election Results 2021 Live Updates: ബംഗാളിൽ ട്വിസ്റ്റ് അവസാന നിമിഷം ജയിച്ചെന്ന് ഉറപ്പിച്ച Mamata Banerjee ക്ക് തോൽവി


സംസ്ഥാനത്തെ ക്രമസമധാന ഇല്ലാതായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കകൾ പങ്കുവെച്ചു എന്ന് ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ ട്വീറ്റ് ചെയ്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ബംഗാളിൽ ടിഎംസി പ്രവർത്തകർ ആക്രമണം ആരംഭിച്ചിരിക്കുന്നത്. ആക്രമണത്തിൽ ഇരുപതിൽ അധികം പേർ കൊല്ലപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന വിവരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.