ദീദി 3.0; പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു

Written by - Zee Malayalam News Desk | Last Updated : May 5, 2021, 01:35 PM IST
  • ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു
  • തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്
  • സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു
  • കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്
ദീദി 3.0; പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്.

രാജ്ഭവനിൽ കോവിഡ് (Covid-19) പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി  തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ബംഗാളിൽ നിയമവാഴ്ച്ച ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിൽ വ്യാപകമായുണ്ടായ അക്രമങ്ങൾക്കെതിരെ ബിജെപി പ്രതിഷേധിക്കുകയാണ്. വിഭജന സമയത്തെ സാഹചര്യമാണ് ബംഗാളിലെന്ന് ബിജെപി ദേശീയഅധ്യക്ഷൻ ജെ പി നഡ്ഡ കൊൽക്കത്തയിൽ പറഞ്ഞു. ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ പരിശോധിക്കാൻ ബംഗാളിലെത്തും. ദേശീയ മനുഷ്യാവകാശ കമ്മിഷനും അക്രമങ്ങളെക്കുറിച്ച്  അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 400 ഓളം ബിജെപി പ്രവർത്തകരും കുടുംബങ്ങളും ബംഗാളിൽ നിന്ന് അസമിലേയ്ക്ക് പലായനം ചെയ്ത് എത്തിയതായി അസം മന്ത്രി ഹിമന്ത ബിസ്വ സർമ അറിയിച്ചു.

ALSO RAED: West Bengal Election Updates : നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണുന്നു, മമതയുടെ തോൽവിക്ക് പിന്നാലെ TMC ആവശ്യപ്പെട്ടതിനെ തുടർന്ന്

അക്രമങ്ങൾ  നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. അക്രമങ്ങള്‍‌ക്കെതിരെ നടപടിയെടുക്കുമെന്നും  ബംഗാളിൽ സമാധാനം കൊണ്ടുവരേണ്ടതാണ് മുഖ്യമന്ത്രിയുടെ ആദ്യ ചുമതലയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതസമയം വേദിയിൽ തന്നെ മമത തിരിച്ചടിച്ചു. ഇപ്പോൾ തൻറെ കയ്യിൽ അധികാരമില്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ് ക്രമസമാധാനം സംരക്ഷിക്കേണ്ടതെന്ന് മമത പറഞ്ഞു.

മൂന്നര പതറ്റാണ്ട് പിന്നിട്ട ഇടത് ഭരണത്തിന് 2011 ൽ വിരാമമിട്ട് അധികാരം പിടിച്ച മമത ബാനര്‍ജി ബിജെപി ഉയര്‍ത്തിയ വലിയ പോരാട്ടത്തെ അതിജീവിച്ചാണ് പശ്ചിമ ബംഗാളിൽ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടി ഭരണത്തിലേറിയെങ്കിലും മമത ബാനർജി പരാജയപ്പെട്ടു. നന്ദിഗ്രാമിൽ ബിജെപിയോട് തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും ജനവിധി തേടണം.    

നിരവധി പുതുമുഖങ്ങള്‍ അടങ്ങുന്നതാകും പുതിയ മമത മന്ത്രിസഭ എന്നാണ് വിവരം. വനിതകള്‍ക്കും ന്യൂനപക്ഷ വിഭാഗം, പട്ടികജാതി പട്ടിക വർഗ വിഭാഗത്തില്‍ നിന്നുള്ളവര്ക്കും മന്ത്രിസഭയില്‍ പ്രത്യേക പ്രാതിനിധ്യം ഉണ്ടാകും. ഇന്നോ നാളെയോ ആയി ചേരുന്ന ടിഎംസി (TMC) ഉന്നതതല യോഗത്തില്‍ ആണ് ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുക എന്നതില്‍ അന്തിമ തീരുമാനമെടുക്കുക. സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് മികച്ച വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് സൂചന.

ALSO READ: ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി

 

 

 

അതേസമയം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയാണ്. അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ദേശവ്യപക ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തു. ഗവര്‍ണര്‍ ജഗദീപ് ധന്‍കറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് ടെലിഫോണില്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News