ന്യൂഡൽഹി: കേരളം (Kerala) അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഡെങ്കിപ്പനിക്കെതിരെ (Dengue) മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. 11 സംസ്ഥാനങ്ങൾക്കാണ് അപകടകാരികളായ ഡെങ്കിപ്പനി പരത്തുന്ന വൈറസിനെക്കുറിച്ച് (Virus) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെറോ ടൈപ്പ് - 2 ഡെങ്കി (Serotype-II Dengue) കേസുകൾ രാജ്യത്ത് (India) വർധിക്കുകയാണെന്നും സംസ്ഥാനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ (Central Government) മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്ധ്രാപ്രദേശ്, ​ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് ആണ് കേരളത്തിന് പുറമെ സെറോ ടൈപ്പ് - 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 


Also Read: നിപാ വൈറസ് ബാധയ്ക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നു; കാസർഗോഡ് 50 പേർ ചികിത്സയിൽ


മുന്നറിയിപ്പ് നൽകിയ സംസ്ഥാനങ്ങൾ ആവശ്യമായ എല്ലാവിധ മുൻ കരുതലുകളും സ്വീകരിക്കണം. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ സ്റ്റോക്ക് ചെയ്ത് വെക്കണം. ആവശ്യമായ ലാർവിസൈഡ്സും മറ്റ് മരുന്നുകളും സംസ്ഥാനങ്ങൾ ശേഖരിക്കണം. പനി സംബന്ധിച്ച ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കുകയും വേണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി.


Also Read: ഡെങ്കിപ്പനി: രോഗലക്ഷണങ്ങളും ചില മുന്‍കരുതലുകളും


വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരേ മുന്നറിയിപ്പ് നൽകിയത്. മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് - 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 


Also Read: Haryana: ഹരിയാനയിൽ അജ്ഞാത രോ​ഗം; 10 ദിവസത്തിനിടെ എട്ട് കുട്ടികൾ മരിച്ചു


അതേസമയം ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും അവലോകന യോഗത്തിൽ കേന്ദ്രം (Centre) വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന കോവിഡ് (Covid 19) കേസുകളിൽ കുറവുണ്ടായെങ്കിലും 15 സംസ്ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് നിരക്ക് (Test Positivity Rate) കൂടുതലാണ്. 70 ജില്ലകളിൽ ഇപ്പോഴും 5% ൽ കൂടുതലാണ് പോസിറ്റിവിറ്റി നിരക്ക്. 34 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക്  10% കടന്നതായും ആരോഗ്യ സെക്രട്ടറി (Health Secretary) പറഞ്ഞു. മാളുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.