Chandigarh: എട്ട് വോട്ട് അസാധു: ചണ്ഡീഗഢ് മേയര്‍ സ്ഥാനം പിടിച്ചടക്കി ബി.ജെ.പി
Chandigarh Election: എട്ട് വർഷത്തെ ബിജെപി ഭരണത്തിന് വിരാമം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് ഇതോടെ വിഫലമായത്. കോൺഗ്രസും എഎപിയും ഒന്നിച്ച് മത്സരിച്ചിട്ടും ഛണ്ഡിഗഡിൽ മേയർ സ്ഥാനം നേടാൻ കഴിയാത്തത് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ്.
ഛണ്ഡിഗഡ്: ഛണ്ഡീഗഡിൽ മേയർ സ്ഥാനം പിടിച്ചടക്കി ബിജെപി. 16 വോട്ടുകൾ നേടിയാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്ന മനോജ് സോങ്കർ സ്ഥാനമുറപ്പിച്ചത്. കോണ്ഡഗ്രസിന്റെ മേയർ സ്ഥാനാർത്ഥിക്ക് 12 വോട്ടുകൾ മാത്രമാണ് നേടാനായത്. 8 വോട്ടുകൾ അസാധുവായി മാറുകയായിരുന്നു.ബീഹാറിൽ നിതീഷ് കുമാർ ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഛണ്ഡിഗിലും ഇത്തരത്തിൽ തിരിച്ചടി ലഭിക്കുന്നത്.
എട്ട് വർഷത്തെ ബിജെപി ഭരണത്തിന് വിരാമം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് ഇതോടെ വിഫലമായത്. കോൺഗ്രസും എഎപിയും ഒന്നിച്ച് മത്സരിച്ചിട്ടും ഛണ്ഡിഗഡിൽ മേയർ സ്ഥാനം നേടാൻ കഴിയാത്തത് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ്. ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കറിന് എക്സ് ഒഫീഷ്യോ അംഗമായ കിരൺ ഖേറിന്റെ വോട്ടും ലഭിച്ചു. അതേസമയം 8 വോട്ടുകൾ അസാധുവായതിൽ എഎപി- കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു.
ALSO READ: വെട്ടിലാകുമോ RJD നേതൃത്വം? ലാലു യാദവിന് ശേഷം മകന്‍ തേജസ്വിക്ക് സമന്‍സ് അയച്ച് ED
വരണാധികാരിയുടെ നടപടിക്കെതിരെ പഞ്ചാബ് ഹരിയാണ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് എഎപി അറിയിച്ചിരിക്കുന്നത്. 35 അംഗ മുൻസിപ്പൽ കോർപ്പറേഷനിൽ 20 അംഗങ്ങളുണ്ടായിരുന്നു എഎപി കോൺഗ്രസ് സഖ്യത്തിന്. ബിജെപിക്ക്15 അംഗങ്ങളും. അനാാസം ഭൂരിപക്ഷം നേടി സഖ്യത്തിന് വിജയിക്കാവുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അവിടെ ബിജെപി അട്ടിമറി വിജയം നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.