ഡീ-ബൂസ്റ്റിംഗ് വിജയകരം; ഇനി എല്ലാ കണ്ണും, ചന്ദ്രയാനിൽ
ദൗത്യം പൂർത്തിയായാൽ ഇത് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും
ന്യൂഡൽഹി: ചന്ദ്രയാൻ -3 ന്റെ രണ്ടാമത്തെയും അവസാനത്തെയും ഡീ-ബൂസ്റ്റിംഗ് പ്രവർത്തനം വിജയകരമായി ഐഎസ്ആർഒ പൂർത്തിയാക്കി. ചന്ദ്രോപരിതലത്തിൽ പേടകം ഇറങ്ങുന്നതിന് മുന്നോടിയായുള്ള നിർണായക ഘട്ടമാണിത്. ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ സ്വയം സ്ഥാപിച്ചിരിക്കുന്നതെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.2023 ഓഗസ്റ്റ് 23-നായിരിക്കും പേടകം ചന്ദ്രനിൽ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവ മേഖലയിൽ ലാൻറ് ചെയ്യുന്നത്.
ദൗത്യം പൂർത്തിയായാൽ ഇത് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ എത്തിക്കഴിഞ്ഞാൽ പേടകം ചന്ദ്ര ഉപരിതലത്തിലെ രാസഘടന പഠിക്കുകയും ജലത്തിൻറെ സാധ്യതകൾ പരിശോധിക്കുകയും ചെയ്യും. ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു ചാന്ദ്ര ദിനമാണ് ഇതിന്റെ ആയുസ്സ്.ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് എൽവിഎം 3 റോക്കറ്റിലാണ് ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചു.
പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും നാല് ദിവസം മുൻപ് വേർപെട്ട വിക്രം ലാൻഡറിനെ ഘട്ടം ഘട്ടമായാണ് ചന്ദ്രനിലേക്ക് അടുപ്പിക്കും. ആഗസ്റ്റ് 23 ന് വൈകുന്നരം 5.45 നാണ് ലാൻഡിംഗിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം റഷ്യൻ ചാന്ദ്ര ദൗത്യമായ ലൂണ 25-ൻറെ ലാൻറിങ്ങിന് മുൻപുള്ള ഭ്രമണപഥമാറ്റം പരാജയപ്പെട്ടു. ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...