ചെന്നൈ: ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. സേഫ് ലാൻഡിം​ഗിന് അനുയോജ്യമായ മേഖലയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദ്രയാൻ - 3ലെ ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറയാണ് (എൽഎച്ച്ഡിഎസി) പുതിയ ചിത്രങ്ങൾ പകർത്തിയത്. അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് (SAC) ക്യാമറ വികസിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ചന്ദ്രയാൻ-3 മിഷൻ: ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്‌ഡൻസ് ക്യാമറ (LHDAC) പകർത്തിയ ചന്ദ്രന്റെ വിദൂര പ്രദേശത്തിന്റെ ചിത്രങ്ങൾ ഇതാ. പാറകളോ ആഴത്തിലുള്ള ​ഗർത്തങ്ങളോ ഇല്ല. സേഫ് ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ഈ ക്യാമറ എസ്എസിയിൽ ഐഎസ്ആർഒ വികസിപ്പിച്ചെടുത്തതാണ്". ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.


ALSO READ: ഡീ-ബൂസ്റ്റിംഗ് വിജയകരം; ഇനി എല്ലാ കണ്ണും, ചന്ദ്രയാനിൽ


ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04ന് (ഇന്ത്യൻ സമയം) ചന്ദ്രയാൻ - 3 ചന്ദ്രന്റെ ഉപരിതലത്തിൽ തൊടുമെന്ന് ഐഎസ്ആർഒ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു. മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, പേടകം അതിന്റെ പ്രധാന ലക്ഷ്യമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് അതിവേഗം അടുക്കുകയാണ്. സേഫ് ലാൻഡിം​ഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നാഴികക്കല്ല് കൈവരിക്കുന്ന ആഗോളതലത്തിൽ നാലാമത്തെ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 



2023 ഓഗസ്റ്റ് 23-ന് വൈകുന്നേരം 5.27 മുതൽ (ഇന്ത്യൻ സമയം) ഐഎസ്ആർഒ വെബ്‌സൈറ്റ്, ഐഎസ്ആർഓയുടെ യൂട്യൂബ് ചാനൽ, ഫേസ്ബുക്ക്, ഡിഡി നാഷണൽ ടിവി എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ചന്ദ്രയാൻ-3 ലാൻഡിം​ഗ് തത്സമയം കാണാൻ കഴിയും. 


വ്യാഴാഴ്ച ബഹിരാകാശ പേടകത്തിന്റെ 'വിക്രം' ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെടുത്തിയിരുന്നു. തുടർന്ന് ലാൻഡർ സുപ്രധാനമായ ഡീബൂസ്റ്റിംഗ് പ്രക്രിയകൾ (വേ​ഗം കുറയ്ക്കൽ) നടത്തുകയും അതിനെ അൽപ്പം താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറക്കുകയും ചെയ്തു. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് സുപ്രധാന ചാന്ദ്രദൗത്യത്തിൽ പേടകത്തെ നിയന്ത്രിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.