New Delhi : പഞ്ചാബിൽ മുഖ്യമന്ത്രി നിർണയത്തിൽ വീണ്ടും തീരുമാനം മാറ്റി. ആദ്യം തീരുമാനിച്ച സുഖ്‍ജിന്തര്‍ സിങ് രണ്‍ധാവെക്ക് പകരം ചര​​ൺജിത്ത് സിങ് ചന്നിയെ (Charanjit Singh Channi)  അമരീന്ദർ സിങിന്റെ പിൻഗാമിയാക്കാൻ തീരുമാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചരൺജിത്ത് സിങിന് ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാകും ചന്നി.



ALSO READ : Punjab CM: പഞ്ചാബിനെ ഇനി സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെ നയിക്കും; പ്രഖ്യാപനം ഉടൻ


സമവായ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെക്ക് ലഭിച്ച മുഖ്യമന്ത്രി സ്ഥാനം അവസാനം നിമിഷം ചന്നിയിലേക്കെത്തിയതെന്ന് ചണ്ഡഗഢിൽ നിന്ന് ലഭിക്കുന്ന വിവരം.


എംഎൽഎമാരുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹരീഷ് റാവത്ത് കൂടിക്കാഴ്ച നടത്തിയാണ് ഈ തീരുമാനം എടുത്തിരിക്കന്നത്. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരാകാനും സാധ്യത ഉണ്ട്. 


ALSO READ : Punjab Chief Minister ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു


ഇന്ന് തന്നെ ഗവർണറെ കണ്ട സത്യപ്രതിജ്ഞ ചെയ്തേക്കും.  2022 മാർച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.


എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ്  സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‍ചയില്‍ മുഖ്യമന്ത്രി ആകാനില്ലെന്ന് അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്. 


ALSO READ : Punjab Congress: അമീരന്ദര്‍ സിംഗ് - സിദ്ദു കലഹം പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ച് സോണിയ ഗാന്ധി 


മാസങ്ങള്‍ നീണ്ട ഗ്രൂപ്പ് പോരിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചത്. അധികാരത്തിലേറിയത് മുതല്‍ നവജ്യോത് സിങ് സിദ്ദുവുമായി അമരീന്ദറിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന അമരീന്ദര്‍ സിംഗ് പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ നേടിയ സിദ്ദു കരുതലോടെ കരുക്കൾ നീക്കി. അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകി. നാല് മന്ത്രിമാരും ക്യാപ്റ്റനിൽ  അവിശ്വാസം അറിയിച്ചു. അമരീന്ദർ സിംഗിനെ മാറ്റിയില്ലെങ്കിൽ രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി.


പഞ്ചാബിൽ അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളും ഇതിനിടെ ക്യാപ്റ്റനെതിരായി. ജനരോഷത്തിൽ മുൻപോട്ട് പോയാൽ ഭരണതുടർച്ചയുണ്ടാകില്ലന്നും ആം ആദ്മി പാർട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാർട്ടിയുടെ കൂടി സർവ്വേ അമരീന്ദർ സിംഗിനെ മാറ്റാൻ കാരണമാവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.